ബസ് യാത്രികന്‍ മരിച്ച സംഭവത്തില്‍ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തി
കൈാച്ചി: ബോധരഹിതനയായി വീണയാളെ ആശുപത്രിയിലെത്തിക്കാതെ സ്വകാര്യ ബസ് ഓട്ടം തുടര്‍ന്നതിനെ തുടര്‍ന്ന് യാത്രികന്‍ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാരനെയും ഉടമയെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. നിലവില്‍ ആരെയും പ്രതിയാക്കിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷമേ പ്രതികളാക്കുന്ന കാര്യം പരിഗണിക്കാന്‍ കഴിയു എന്നും എളമക്കര എസ്.ഐ പ്രജീഷ് ശശി പറഞ്ഞു.
ബസിലെ ജീവനക്കാരായ ഡ്രൈവര്‍ ദിനു, കണ്ടക്ടര്‍ ബിജോയി, ബസ് ഉടമ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് എളമക്കര പൊലിസ് കേസെടുത്തിരിക്കുന്നത്. ലക്ഷ്മണിനെ ആശുപത്രിയിലെത്തിക്കുകയും സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയുമായ അനില്‍കുമാറിന്റെ മൊഴിയും ഞായറാഴ്ച വൈകിട്ടോടെ പൊലിസ് രേഖപ്പെടുത്തി.
സുല്‍ത്താന്‍ ബത്തേരി സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. പാലാരിവട്ടത്തേക്ക് പോകാന്‍ മഹാരാജാസ് ഗ്രൗണ്ട് സ്‌റ്റോപ്പില്‍ നിന്ന് എറണാകുളംആലുവ റൂട്ടിലോടുന്ന ബസില്‍ കയറിയ ലക്ഷ്മണന്‍ ഷേണായിസ് എത്തിയപ്പോള്‍ ബസില്‍ ബോധരഹിതനായി വീഴുകയായിരുന്നു.
എന്നാല്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ല. ഒടുവില്‍ സഹയാത്രികനായിരുന്ന അനില്‍കുമാറിന്റെ കൂടെ ബോധരഹിതനായ അനില്‍കുമാറിനെ ഇടപ്പള്ളി ജങ്ഷനില്‍ ബസുകാര്‍ ഇറക്കി വിടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സമയം വൈകിയതിനാല്‍ ലക്ഷ്മണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 45 മിനിറ്റ് നേരമാണ് ലക്ഷ്മണന്‍ ബസില്‍ ബോധരഹിതനായി കിടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."