ഭൂമിയെ പച്ച പുതപ്പിക്കാന്‍ മൂച്ചിക്കല്‍ സ്‌കൂളില്‍ ഹരിത ഗേഹം കാംപെയിനിന് തുടക്കമായി
എടത്തനാട്ടുകര : കുരുന്നുകളിലും രക്ഷിതാക്കളിലും പരിസ്ഥിതി സ്‌നേഹം ഊട്ടിയുറപ്പിച്ച് ഭൂമിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി, എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ . എല്‍. പി സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹരിത ഗേഹം കാപെയിന് തുടക്കമായി. പരിസ്ഥിതി സംരക്ഷണത്തിനായി സാമൂഹികാവബോധം സ്യഷ്ടിച്ച് 100 ഫലവ്യക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് കാംപെന്‍ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
വരും തലമുറക്കായി നമ്മുടെ പ്രക്യതിയെ കാത്തു വെക്കാം എന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച ഹരിത ഗേഹം കാംപെയിന്‍ യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് മണ്ണാര്‍ക്കാട് സീനിയര്‍ മാനേജര്‍ യു സതീഷ് വിദ്യാര്‍ഥി പ്രതിനിധി അന്‍ഷിദാ പി ലത്തീഫി മരത്തൈ നല്‍കി ഉല്‍ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു അധ്യക്ഷനായി.
പ്രധാനാധ്യാപിക എ സതീദേവി, സ്റ്റാഫ് സെക്രട്ടറി സി മുസ്തഫ, കെ ജയശ്രീ, ടി.കെ ശ്രീജിത്ത്, പി അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപികമാരായ ടി.എം ഓമനാമ്മ, സി.കെ ഹസീനാ മുംതാസ്, എ സീനത്ത്, കെ രമാദേവി, ടി ശ്യാമ, ഇ പ്രിയങ്ക, കെ ഷീബ, പി പ്രിയ എന്നിവര്‍ നേത്യത്വം നല്‍കി. ഒരു വര്‍ഷത്തെ വളര്‍ച്ചാ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചു വെക്കാനുള്ള വിവര ശേഖരണ ഫോറം വിദ്യാര്‍ഥികള്‍ക്കു നല്‍കി എറ്റവും നന്നായി പരിപാലിക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന രൂപത്തിലാണ് കാംപെന്‍ സംഘടിപ്പിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."