'ജെ.ജെ ആക്ടിന്റെ മറവിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കണം'
മദീന: ജെ.ജെ ആക്ടിന്റെ മറവില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെയും യതീംഖാനകള്‍ക്ക് നേരെയും നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു.
സുന്നി യുവജന സംഘം (എസ്.വൈ.എസ് ) സഊദി നാഷണല്‍ കമ്മിറ്റി മദീനയില്‍ സംഘടിപ്പിച്ച നാഷണല്‍ ഡെലിഗേറ്സ് മീറ്റ് 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സദസിനെ അഭിമുഖീകരിച്ച് സംസാരിച്ചു.
നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ കരീം ബാഖവി പൊന്മള അധ്യക്ഷത വഹിച്ചു. ചെയര്മാന് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ഥന നടത്തി. ശറഫുദ്ധീന്‍ തങ്ങള്‍ പെരിന്തല്‍മണ്ണ, സൈദലവി ഫൈസി പനങ്ങാങ്ങര, അറക്കല്‍ അബ്ദുറഹ്മാന് മൗലവി , അസ്ലം അടക്കാതോട്, ഉമറുല്‍ ഫാറൂഖ് ഫൈസി മദീന, മുഹമ്മദ് കോയ തങ്ങള്‍ റിയാദ്, അബൂബക്കര്‍ ദാരിമി താമരശ്ശേരി, അബൂബക്കര്‍ ഹാജി ആനമങ്ങാട്, ഷാഫി ഹാജി ഓമച്ചപ്പുഴ, അഷ്റഫ് തില്ലങ്കേരി, സുബൈര്‍ ഹുദവി വെളിമുക്ക്, ബഷീര്‍ ബാഖവി ജുബൈല്‍, ഹകീം വാഫി ജിദ്ദ, അബ്ദുല്ല ഫൈസി കൊളപ്പറമ്പ്, അഷ്റഫ് മിസ്ബാഹി മക്ക, മാള മുഹ്യുദ്ധീന്‍ തൃശൂര്‍, ആരിഫ് ബാഖവി മംഗളൂരു, ശുഹൈബ് മുസഹ്മിയ, സമദ് മൗലവി ബുറൈദ , ഹസന് ഹുദവി കോട്ടുമല, കുഞ്ഞിപ്പ തവനൂര്‍, ശിഹാബ് വേങ്ങൂര്‍, സലിം ചങ്ങരംകുളം, അഷ്റഫ് മുസഹ്മിയ, ശിഹാബ് വിളക്കോട് അല്‍ റാസ്, അഷ്റഫ് അഷ്റഫി ദമാം, നാസര്‍ ഫൈസി ജുബൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."