ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പണമൊഴുക്കി ബി.ജെ.പി
ചെങ്ങന്നൂര്‍: ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുപിടിക്കാന്‍ വ്യാപക പണവിതരണവും യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനവുമെന്ന് ആരോപണം.
സിംഗപ്പൂര്‍ ചേംബര്‍ ഓഫ് മാരിടൈം ആര്ബിട്രേഷന് അംഗവും ബി.ജെ.പിയുടെ എക്സ് സര്‍വിസ് മെന്‍ സെല്ലിന്റെ കോ-കണ്‍വീനറുമായ ക്യാപ്റ്റന്‍ കെ.എ പിള്ളയുടെ നേതൃത്വത്തിലാണ് പണം വിതരണം തുടങ്ങിയെന്നാണ് വ്യാപകമായ ആരോപണമുള്ളത്.
ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ.പി.എസ് ശ്രീധരന് പിള്ളയ്ക്ക് വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ച് 2000 രൂപ മുതല്‍ 5000 രൂപവരെയാണ് ഒരു വീട്ടില്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കാമെന്നും വാഗ്ദാനമുണ്ട്. ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലെ 49-ാം ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍മലയിലെ വീടുകളില്‍ പണം നല്‍കിയെന്നാണ് ആരോപണം.
ബി.ജെ.പിക്ക് വോട്ടുപിടിക്കാന്‍ പണം വിതരണം ചെയ്തതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.എം ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി എം.എച്ച് റഷീദ് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."