ഗോത്രബന്ധു പദ്ധതി: അട്ടപ്പാടിയില്‍ 26 ടീച്ചര്‍മാരെ നിയമിക്കും
തിരുവനന്തപുരം: അട്ടപ്പാടി ബ്ലോക്കില്‍ 26 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്ന് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ പറഞ്ഞു. വയനാട്, വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലായി 241 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുകയും ഇവര്‍ക്കു മൂന്നുദിവസത്തെ പരിശീലനം നല്‍കുകയും ചെയ്തു. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമാണ് പദ്ധതി.
സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി നടപ്പാക്കുന്ന ജനനീ ജന്മരക്ഷാ പദ്ധതിക്കായി 18-19 സാമ്പത്തികവര്‍ഷം 16.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ 10,488 ഗുണഭോക്തക്കള്‍ക്കായി 115.17 കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."