'കീഴാറ്റൂര്‍ സമരം കപട പരിസ്ഥിതിവാദികളുടേത് '
കണ്ണൂര്‍: കീഴാറ്റൂര്‍ ഉള്‍പ്പെടെ സമീപകാലത്തായി ഉയര്‍ന്നുവന്ന പരിസ്ഥിതി സമരങ്ങളില്‍ പലതും അശാസ്ത്രീയവും പരിസ്ഥിതി വിരുദ്ധവുമാണെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ (ഐ.സി.ഇ.പി). സാമ്പത്തിക താല്‍പര്യം മാത്രം മുന്‍നിര്‍ത്തി സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം കപട പരിസ്ഥിതി വാദികളാണ് ഇതിനുപിന്നിലെന്നും ഐ.സി.ഇപി സെക്രട്ടറി എം.കെ ബാബു, എക്‌സിക്യൂട്ടീവ് അംഗം ടി.എം മജീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലാവസ്ഥ, കുടിവെള്ളം, പശ്ചിമഘട്ടം എന്നിവയെക്കുറിച്ച് ശാസ്ത്രത്തിനു നിരക്കാത്തതും ഇതുവരെയുള്ള ശാസ്ത്ര നിഗമനങ്ങള്‍ക്ക് വിരുദ്ധവുമാണ് ഇവരുടെ വാദഗതി.
വയലുകളെക്കുറിച്ചും നെല്‍കൃഷിയെക്കുറിച്ചും കീഴാറ്റൂര്‍ സമരക്കാര്‍ പ്രചരിപ്പിക്കുന്നത് പരിസ്ഥിതി വിരുദ്ധമായ കാര്യങ്ങളാണ്. ഏറ്റവും കൂടുതല്‍ ജലം ആവശ്യമുള്ളത് നെല്‍കൃഷിക്കാണ്. വയലുകളില്‍ ശേഖരിക്കപ്പെടുന്ന ജലം ഭൂമിയിലേക്കു റീചാര്‍ജ് ചെയ്യപ്പെടുന്നില്ലെന്നും ഇവര്‍ പറയുന്നു.
സംസ്ഥാനത്തെ 60 ശതമാനം നെല്‍വയലുകളും ചെങ്കല്ലോ പാറയുടേയോ മുകള്‍ഭാഗത്ത് നിലകൊള്ളുന്നതാണെന്ന് ഐ.സി.ഇ.പി നടത്തിയ പ്രാഥമിക പഠനത്തില്‍ തെളിഞ്ഞു. വിത്ത് വിതച്ച ശേഷം ഞാറ് പറിക്കുന്നതു വരെ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെ ജലവും പാടം ഒരുക്കലിന് 200 മുതല്‍ 250 എം.എം വരെ ജലവും ഞാറ് നട്ടശേഷം പാനിക്കല്‍ പുറത്ത് വരുന്നതു വരെ 400 മുതല്‍ 550 എം.എം ജലവും പാനിക്കല്‍ മുതല്‍ പൂത്ത് കഴിഞ്ഞ് കൊയ്ത്തു വരെ 100 മുതല്‍ 150 എം.എം വരെ ജലവും വേണം. ആകെ 1200 മുതല്‍ 1460 എം.എം വരെ ജലം ആവശ്യമുള്ള കൃഷിയാണു നെല്‍കൃഷി.
ഒരുകിലോ അരി ഉല്‍പാദിപ്പിക്കാന്‍ 2000 മുതല്‍ 3000 ലിറ്റര്‍ വരെ ജലം മൂന്നുമുതല്‍ അഞ്ചുമാസം വരെ കെട്ടിനിര്‍ത്തുമ്പോള്‍ ഇവാവോ ട്രാന്‍സ്ഫ്രമേഷന്‍ പ്രകാരം അന്തരീക്ഷത്തിലേക്കു നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് വേറെയും വരും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യകാരണം ഗ്രീന്‍ഹൗസ് ഗ്യാസിന്റെ ഉല്‍പാദനവും അവ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്നതുമാണ്.
ഗ്രീന്‍ഹൗസ് ഗ്യാസിന്റെ പ്രധാനിയായ മീഥൈന്‍ ഗ്രീന്‍ ഗ്യാസിന്റെ 35 ശതമാനം ഉല്‍പാദിപ്പിക്കുന്നതും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതും നെല്‍കൃഷിയാണെന്നും ഐ.സി.ഇപി ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."