വിരമിക്കുന്ന പ്രിന്‍സിപ്പലിന് ആദരാഞ്ജലി എസ്.എഫ്.ഐക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ പ്രിന്‍സിപ്പലിനെ അവഹേളിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി പുഷ്പജയെ അധിക്ഷേപിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
അധ്യാപകരെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. എസ്.എഫ്.ഐ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കുന്ന സംഘടനയല്ല. എന്നാല്‍ ചിലസ്ഥലങ്ങളിലുണ്ടായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോളജ് ക്യാംപസിനുള്ളില്‍ അപഹാസ്യമായ പ്രവൃത്തികള്‍ ചെയ്ത മൂന്നുവിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതായി മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ കോളജ് കൗണ്‍സില്‍ കൂടിയശേഷം സ്വീകരിക്കുന്നതാണെന്ന വിവരവും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."