ഗോത്രവര്‍ഗ സംരക്ഷണ നിയമം സുപ്രിംകോടതിയെ സമീപിക്കാന്‍ നിയമവശങ്ങള്‍ തേടും: എ.കെ ബാലന്‍
തിരുവനന്തപുരം: പട്ടികജാതി വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന വിധിക്കെതിരേ സംസ്ഥാനം സുപ്രിംകോടതിയെ സമീപിക്കാന്‍ നിയമവശങ്ങള്‍ തേടുമെന്ന് മന്ത്രി എ.കെ ബാലന്‍.
സുപ്രിംകോടതിവിധിയില്‍ പുനപരിശോധനാ ഹരജി നല്‍കുവാനുള്ള നിയമവശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി ബാലന്‍ നിയമസഭയെ അറിയിച്ചു. എ.പി അനില്‍കുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പട്ടികവിഭാഗങ്ങള്‍ക്കെതിരേ അതിക്രമം നടത്തുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന വ്യവസ്ഥ പുതിയ സുപ്രിംകോടതിവിധി പ്രകാരം ഇളവ് ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിനും കടുത്ത ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ വിയോജിപ്പും പ്രതിഷേധവും കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവാര്‍ചന്ദ് ഗഹലോട്ടിനെയും പട്ടികവര്‍ഗകാര്യ വകുപ്പ് മന്ത്രി ജുവല്‍ ഒറാമിനെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.
വിധിക്കെതിരേ സുപ്രിംകോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കണമെന്നും വിധിയെ മറികടക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ താല്‍പര്യം മാനിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നതിനുള്ള നിയമവശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സഭയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."