വട്ടക്കായല്‍ വൃത്തിയാക്കി സംരക്ഷണ സേന
ചവറ: മാലിന്യം നിറഞ്ഞ് കിടന്ന കായല്‍ വൃത്തിയാക്കി കായല്‍ സംരക്ഷണ സേന.
പന്മന പോരൂക്കര വട്ടക്കായലിലെ മാലിന്യങ്ങളാണ് വാര്‍ഡംഗം കറുകത്തല ഇസ്മയില്‍, സന്തോഷ് തുപ്പാശേരി, താജ് പോരൂക്കര എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിത്.
കായല്‍ സംരക്ഷണത്തിന്റെ ആദ്യ ഘട്ടമായി സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം നാല്‍പതോളം പേരടങ്ങുന്ന സംഘമാണ് നാലര മണിക്കൂര്‍ കൊണ്ട് കായലില്‍ അടിഞ്ഞ് കിടന്ന കുപ്പികളും മറ്റ് മാലിന്യങ്ങളും എടുത്ത് മാറ്റിയത്. പ്രകൃതി സൗന്ദര്യത്തിന്റെ മനോഹരകാഴ്ചകളാണ് ഇവിടെ നിന്നാല്‍ കാണാന്‍ കഴിയുന്നത്.
സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ട വാട്ടക്കായലില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിനോദ കേന്ദ്രമാക്കാനുള്ള ശ്രമത്തിലാണ് ഒരു പ്രദേശം.ഇതിന്റെ പ്രാരംഭ ഘട്ട നടപടകള്‍ പൂര്‍ത്തിയായി വരുകയാണ്.ഇതുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ ജനങ്ങള്‍ ഒന്നിച്ച് കായല്‍ വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചത്.
ഇതിന്റെ രണ്ടാം ഘട്ടം കുറേക്കൂടി വിപുലപ്പെടുത്തി എന്‍ വിജയന്‍പിള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രകൃതി സംരക്ഷണ സേനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്ന് കറുകത്തല ഇസ്മയില്‍ പറഞ്ഞു.വട്ടക്കായല്‍ വൃത്തിയാക്കി രണ്ട് മാസത്തിനുള്ളില്‍ വിനോദ വകുപ്പിന്റെ ബോട്ട് സര്‍വിസ് ഉള്‍പ്പെടെ ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് പഞ്ചായത്തംഗവും കൂട്ടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."