ഡോ. കെ.സി സരസമ്മ പുരസ്കാരം കാനം രാജേന്ദ്രന്
കൊല്ലം: അഖിലേന്ത്യാ ഐക്യ മഹിളാ സംഘം പ്രസിഡന്റും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്ഡ്് എംപ്ലോയീസ് ചെയര്‍പേഴ്സണുമായിരുന്ന ഡോ. കെ.സി സരസമ്മയുടെ പേരില്‍ ഏര്‍പെടുത്തിയ പുരസ്കാരം ഈ വര്‍ഷം കാനം രാജേന്ദ്രന് നല്കാന് തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്നണി സംവിധാനത്തിലും ഭരണസംവിധാനത്തിലും ആശയങ്ങള്‍ മുറുകെപിടിച്ച് ജനപക്ഷത്തുനിന്നുകൊണ്ടുള്ള കാനത്തിന്റെ പോരാട്ടമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ഫൗണ്ടേഷന് ഭാരവാഹികള്‍ പറഞ്ഞു. സരസമ്മയുടെ ചരമവാര്‍ഷികദിനമായ ഒമ്പതിന് രാവിലെ 10.30ന് മാടന്നട അപ്സരയില്‍ പ്രാഫ. ടി.ജെ. ചന്ദ്രചൂഡന് പുരസ്ക്കാരം സമര്‍പ്പിക്കും.
10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഫൗണ്ടേഷന് ഭാരവാഹികളായ എസ്. സുവര്‍ണ്ണകുമാര്‍, പി. ഗോപാലകൃഷ്ണന്, എസ്.വൈ സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."