ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കും: കലക്ടര്‍
കോഴിക്കോട്: ഒരു വര്‍ഷത്തിനകം ജില്ലയെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കി മാറ്റുമെന്ന് കലക്ടര്‍ യു.വി ജോസ്. എസ്.എസ്.എ നടത്തുന്ന ഒരാഴ്ചത്തെ ബോധവല്‍ക്കരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി മേഖലയില്‍ കോഴിക്കോട് എസ്.എസ്.എ നടത്തുന്ന പരിപാടികള്‍ സംസ്ഥാനത്തിന് മാതൃകയാണെന്ന് കലക്ടര്‍ പറഞ്ഞു.
സെമിനാര്‍, കലാപരിപാടികള്‍, സിനിമാ പ്രദര്‍ശനം, രക്ഷാകര്‍തൃസംഗമം, റിസോഴ്‌സ് അധ്യാപക പരിശീലനം എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍. രാവിലെ നടക്കാവ് ഗേള്‍സ് സ്‌കൂളില്‍ നിന്നാരംഭിച്ച ബോധവല്‍ക്കരണ റാലിയുടെ ഫ്‌ളാഗ്ഓഫും കലക്ടര്‍ നിര്‍വഹിച്ചു.കലക്ടറേറ്റിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ ഓഫിസിലേക്കു പോലും ഭിന്നശേഷിക്കാര്‍ക്ക് കയറി വരാനാകില്ല. റാംപോ, ലിഫ്‌റ്റോ ഇല്ലാത്തവയാണ് നമ്മുടെ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും. സ്‌കൂളുകളിലും ഇതേപ്രശ്‌നം കുട്ടികള്‍ അനുഭവിക്കുന്നുണ്ട്.
ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് തെറാപ്പിയും ചികിത്സയും ലഭ്യമാക്കാന്‍ എസ്.എസ്.എ തുടങ്ങിയിട്ടുള്ള സെന്ററുകള്‍ വലിയ അനുഗ്രഹമാണ്. ഇതിന്റെ നവീകരണത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണം ഉറപ്പാക്കും. ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതുപോലെ തന്നെ പ്രധാനമാണ് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നതും. ഓട്ടിസം ബാധിതരെ സംബന്ധിച്ച്, അര്‍ഹിക്കുന്ന പരിഗണന ലഭിക്കുകയെന്നത് പ്രധാനമാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കിഷന്‍ ചന്ദ് അധ്യക്ഷനായി.
ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍ എ.കെ അബ്ദുല്‍ ഹക്കീം സംസാരിച്ചു. ഡി.പി.ഒ എം. ജയകൃഷ്ണന്‍ സ്വാഗതവും വി. വസീഫ് നന്ദിയും പറഞ്ഞു. 'ഓട്ടിസം മേഖലയിലെ നൂതന പ്രവണകള്‍' വിഷയത്തില്‍ നടന്ന സെമിനാറില്‍ കോഴിക്കോട് സര്‍വകലാശാല മനഃശാസ്ത്ര വിഭാഗത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ. നികേഷ് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."