ചത്ത പശുവിനെ അറുത്തു വില്ക്കാന് ശ്രമം
വടകര: ടൗണില്‍ ചത്ത പശുവിനെ അറുത്തു വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. താഴെഅങ്ങാടി ബീച്ചില്‍ തണലിനു സമീപത്തെ റോഡരികില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ചരക്കു വാഹനത്തില്‍ കൊണ്ടുവന്ന ചത്ത പശുവിനെ വില്ക്കാന് പാകത്തിലാക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കശാപ്പുകാര്‍ സ്ഥലംവിട്ടു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ മാംസവും വാഹനവും കസ്റ്റഡിയിലെടുത്തു.
മറ്റൊരിടത്ത് ചത്തുകിടന്ന പശുവിനെ വാഹനത്തിലാക്കി ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് കൊണ്ടുവന്ന് അറുത്ത് മാംസം വില്പനക്കായി പാകത്തിലാക്കുകയായിരുന്നു. പരിസരം വൃത്തിഹീനമായെന്ന കാരണത്താല്‍ വടകരയിലെ നഗരസഭാ അറവുശാല പ്രവര്‍ത്തിക്കാതായിട്ട് മൂന്നു മാസത്തിലേറെയായി. ഇതിന്റെ മറവിലാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നതെന്നാണ് സൂചന. മത്സ്യമാര്‍ക്കറ്റില്‍ നിന്നോ മറ്റോ കശാപ്പ് ചെയ്ത ശേഷം ഇറച്ചി വില്പനക്കു വയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതു സംബന്ധിച്ച് മതിയായ പരിശോധനകളൊന്നും നടക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."