പീഡനനിരോധന നിയമം അട്ടിമറിക്കാന്‍ അനുവദിക്കില്ല: ദലിത് ഫെഡറേഷന്‍
കോഴിക്കോട്: പട്ടിക വിഭാഗങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളെ ചെറുക്കുന്നതിനും ആശ്വാസം നല്‍കുന്നതിനുമുള്ള പട്ടികജാതി-വര്‍ഗ പീഡനനിരോധന നിയമം ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും അനുവദിക്കില്ലെന്ന് കേരള ദലിത് ഫെഡറേഷന്‍ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
പീഡനനിരോധന നിയമത്തില്‍ സുപ്രിംകോടതി വെള്ളം ചേര്‍ത്തതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം അപലപനീയമാണെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് പി.ടി ജനാര്‍ദനന്‍ അധ്യക്ഷനായി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയയ്തു. ജില്ലാ നേതാക്കളായ എ.ടി ദാസന്‍, എം.കെ കണ്ണന്‍, സി.കെ രാമന്‍കുട്ടി, യുവജന ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ദേവദാസ് കതിരാടം, ജില്ലാ പ്രസിഡന്റ് കെ. പ്രസാദ്, മഹിളാ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, പി.പി കമല. ജില്ലാ പ്രസിഡന്റ് ഇ.പി കാര്‍ത്യായനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."