ആദിവാസി യുവാക്കളെ വാച്ചര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി പരാതി
സുല്‍ത്താന്‍ ബത്തേരി: കാട്ടുനായ്ക്ക വിഭാഗത്തിലെ നാല് യുവാക്കളെ വനംവകുപ്പിലെ വാച്ചര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി.
കുറിച്യാട് റെയ്ഞ്ചില്‍പ്പെട്ട വടക്കനാട് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ഓടപ്പള്ളം പുതുവിട് കോളനിയിലെ അനില്‍കുമാര്‍, ബിനു, മനു, മണല്‍മൂല കോളനിയിലെ രാജന്‍ എന്നിവരെയാണ് ഒരു വര്‍ഷം മുന്‍പ് വാച്ചര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. 12 വര്‍ഷത്തിലേറെ കാലം വാച്ചര്‍ ജോലിചെയ്തിരുന്നയാളാണ് അനില്‍കുമാര്‍. ബിനു, മനു, രാജന്‍ എന്നിവര്‍ ആറുവര്‍ഷവും വാച്ചര്‍ ജോലിചെയ്തു. താല്‍കാലിക വാച്ചര്‍മാരായ ഇവര്‍ വള്ളുവാടി പ്രദേശങ്ങളിലെ ആന കാവല്‍ക്കാരായാണ് ജോലി ചെയ്തിരുന്നത്. വള്ളുവാടി പ്രദേശത്ത് രൂക്ഷമായ വന്യമൃഗശല്യമുണ്ടായിരുന്നു. വാച്ചര്‍മാരുടെ കഴിവുകേടുകൊണ്ടാണ് കൃഷിയിടങ്ങളില്‍ ആന ഇറങ്ങുന്നതെന്ന് പറഞ്ഞ് പ്രദേശവാസികള്‍ നിരന്തരം ഭിഷണിപ്പെടുത്തുന്നതായും ഇവര്‍ പറയുന്നു.
ഇത്തരത്തില്‍ മര്‍ദ്ധനം ഭയന്ന് ഒരു ദിവസം ജോലിക്ക് പോവാന്‍ കഴിഞ്ഞില്ല. പിറ്റേദിവസം ജോലിക്കായി പോയ സമയത്താണ് നിങ്ങള്‍ ഇനി ജോലിക്ക് വരേണ്ടതില്ലായെന്ന് പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിരിച്ച് വിട്ടതെന്നാണ് ഇവരുടെ ആരോപണം.
തുടര്‍ന്ന് തിരികെയെടുക്കണെമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി, ഡി.എഫ്.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
പ്രശ്‌നപരിഹാരം വൈകിയ സാഹചര്യത്തില്‍ മനുഷ്യവകാശ കമ്മിഷന്‍, എസ്.സിഎസ്.ടി കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."