HOME
DETAILS
MAL
ജനങ്ങളെ വിശ്വാസത്തിലെടുക്കണം: വി.വി പ്രകാശ്
backup
April 04 2018 | 04:04 AM
മലപ്പുറം: ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം വികസനം നടത്തേണ്ടതെന്നു ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്. ജനങ്ങളെ പേടിപ്പിച്ചും പീഡിപ്പിച്ചും വികസനം നടത്തുന്നതു ജനാധിപത്യസര്‍ക്കാരിനു ചേര്‍ന്നതല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു സാധാരണക്കാര്‍ക്കിടയില്‍ വലിയ ആശങ്കകളാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരകളെ വിശ്വാസത്തിലെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു കോണ്‍ഗ്രസ് നേതൃത്വം നല്‍കും. എടരിക്കോട് സ്വാഗതമാട്-പാലച്ചിറമാട് ബൈപാസിന്റെ കാര്യവും സമാനമാണ്. കിടപ്പാടം നഷ്ടമാകുന്നവര്‍ നടത്തുന്ന പ്രതിഷേധങ്ങളെ ഭരണത്തിന്റെ ശക്തിയില്‍ അടിച്ചമര്‍ത്താതെ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."