HOME
DETAILS

മര്‍കസ് ദഅവ ശരീഅത്ത് ആന്‍ഡ് ആര്‍ട്‌സ് കോളജ് മുപ്പതാം വാര്‍ഷിക-സനദ്ദാന സമ്മേളനത്തിനു നാളെ തുടക്കം

  
backup
April 04 2018 | 05:04 AM

%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b4%b8%e0%b5%8d-%e0%b4%a6%e0%b4%85%e0%b4%b5-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%a8%e0%b5%8d

 

കാഞ്ഞങ്ങാട്: സമസ്ത ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നീലേശ്വരം കണിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ദഅവ ഇസ്‌ലാമിയ ശരീഅത്ത് ആന്‍ഡ് ആര്‍ട്‌സ് കോളജിന്റെ മുപ്പതാം വാര്‍ഷിക സനദ് ദാന സമ്മേളനം നാളെ മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കും. കാണിച്ചിറ മര്‍കസ് കോംപ്ലക്‌സ് മൈതാനിയിലെ സഈദാബാദില്‍ തയാറാക്കുന്ന സി.എം ഉസ്താദ് നഗറിലാണ് സമ്മേളനം നടക്കുക.
നാളെ വൈകുന്നേരം നാലിനു ചെമ്പരിക്കയിലെ സി.എം ഉസ്താദ് മഖാം സിയാറത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍,സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി,എം.എ.ഖാസിം മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അഞ്ചിനു നീലേശ്വരം കണിച്ചിറയിലെ സമ്മേളന നഗരിയില്‍ എസ്.വൈ.എസ്.സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. രാത്രി എട്ടിനു സമസ്ത ജനറല്‍ സെക്രട്ടറി സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി.അബ്ദുല്ല ഫൈസി അധ്യക്ഷനാകും. അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ആറിനു വൈകുന്നേരം ഏഴിനു മജ്‌ലിസുന്നൂര്‍ സദസ്സിന് സയ്യിദ് അലവി തങ്ങള്‍ ഓലമുണ്ട നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. അലി അക്ബര്‍ ബാഖവി തനിയാപുരം പ്രഭാഷണം നടത്തും.
ഏഴിനു വൈകുന്നേരം നാലിനു മുഅല്ലിം, പ്രവാസി, പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാഫിള് ഷഫീഖ് തങ്ങള്‍ ചന്തേര അധ്യക്ഷനാകും. സിറാജുദ്ധീന്‍ ദാരിമി കക്കാട് മുഖ്യ പ്രഭാഷണം നടത്തും.
ഏഴിനു സനദ് ദാന ചടങ്ങും സമാപന സമ്മേളനവും നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനാകും. സനദ് ദാന പ്രഭാഷണം എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി നിര്‍വഹിക്കും.
അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ സമസ്തയുടെയും പോഷകഘടകങ്ങളുടെയും ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതരും നേതാക്കളും എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ചെര്‍ക്കളം അബ്ദുല്ല, ഹഖീം കുന്നില്‍, എം.സി ഖമറുദ്ധീന്‍ തുടങ്ങിയവരും സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ മെട്രോ മുഹമ്മദ് ഹാജി, ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, മുബാറക് ഹസൈനാര്‍ ഹാജി, എം. മൊയ്തു മൗലവി, എന്‍.പി അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, ഹമീദ് കുണിയ, ഇ.എം അബ്ദുല്‍ ഗഫൂര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  8 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  8 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  8 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  8 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  8 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  8 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  8 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  8 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  8 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  8 days ago