പെരുന്നയില്‍ ട്രാഫിക് ഐലന്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
ചങ്ങനാശേരി: എം.സി റോഡ് വികസനത്തിന്റെ ഭാഗമായി പെരുന്ന റെഡ്‌സ്‌ക്വയറിലും ഐലന്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. നിരന്തരമായി അപകടം നടക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ നാളുകളായിട്ടുള്ള ആവശ്യമാണിത്. പെരുന്ന മന്നം ജങ്ഷനില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്ന ഐലന്‍ഡിനെ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഐലന്‍ഡ് സ്ഥാപിക്കുന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് പ്രദേശവാസികളും സമീപമുള്ള കടക്കാരും പറയുന്നു. എം.സി റോഡിന്റെ നവീകരണം ആരംഭിച്ചപ്പോള്‍ മൂന്നര മീറ്റര്‍ വിസ്തൃതിയില്‍ ട്രയാങ്കിള്‍ മാതൃകയില്‍ ഐലന്‍ഡ് നിര്‍മിക്കുമെന്ന് കെ.എസ്.ടി.പി പറഞ്ഞിരുന്നു. കൂടാതെ ഇവിടെയുള്ള രണ്ട് ജങ്ഷനുകളിലേയും ഹൈമാസ്റ്റ് ലൈറ്റുകള്‍ ഈ ഐലന്‍ഡുകളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഈ മാസം അവസാനത്തോടുകൂടി എം.സി റോഡുപണി പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറയുന്നു. ചങ്ങനാശേരി നഗരസഭയുടെ മതിലുള്‍പ്പെടെ രണ്ടര മീറ്റര്‍ വീതിയില്‍ കവാടം മുതല്‍ ഉള്ളൂര്‍ ലൈബ്രറി ഭാഗം വരെ എംസി റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നുണ്ട്. ഇതിനായി 18 ലക്ഷത്തോളം രൂപയും ബന്ധപ്പെട്ട ട്രൈബ്യൂണലിനു കൈമാറിയിട്ടുണ്ട്. എന്നാല്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന ആധാരമോ ഇതര രേഖകളോ ഹാജരാക്കാന്‍ നഗരസഭയ്ക്കു സാധിക്കാത്തത് പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഹോജ് പോസ്റ്റോഫീസിനു മുന്‍പില്‍ കെഎസ്ടിപിയുടെ പണികള്‍ നടക്കുമ്പോള്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ പണുകള്‍ തടസ്സപെടുത്തിയിരുന്നു. നഗരസഭയ്ക്ക് തരുവാനുള്ള 18 ലക്ഷം രൂപ തന്നതിനുശേഷം പണികള്‍ തുടര്‍ന്നാല്‍ മതിയെന്നാവശ്യപെട്ടായിരുന്നു തടസ്സപെടുത്തിയത്. ഇതിനെ തുടര്‍ന്ന് പണികള്‍ വീണ്ടും നീളുമെന്നാണ് കെഎസ്ടിപി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."