അംബേദ്കര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കിയത് ബിജെപി സര്‍ക്കാര്‍ മാത്രം; അവകാശവാദവുമായി മോദി
ന്യൂഡല്‍ഹി: ബിജെപി ഭരണത്തില്‍ മാത്രമാണ് ഭരണഘടന ശില്പി ബിആര്‍ അംബേദ്കര്‍ക്ക് അര്‍ഹമായ ആദരവ് ലഭിച്ചതെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡല്‍ഹിയില്‍ എംപിമാര്‍ക്കായുള്ള താമസസ്ഥലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംബേദ്കറുടെ പേര് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു.
എന്നാല്‍ ബിജെപി സര്‍ക്കാര്‍ മാത്രമാണ് അംബേദ്കര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കിയത്. അംബേദ്കറുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നതിനു പകരം അദ്ദേഹം കാണിച്ചുതന്ന പാത പിന്തുടരുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും മോദി പറഞ്ഞു.
രാജ്യത്ത് ദലിതര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെയും സംഘ്പരിവാര്‍ രാജ്യത്തുടനീളം അംബേദ്കര്‍ പ്രതിമ തകര്‍ക്കുന്ന പശ്ചാത്തലത്തിലുമാണ് മോദിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മാസം മാത്രം അംബേദ്കറുടെ മൂന്നു പ്രതിമയാണ് തകര്‍ത്തത്. മീററ്റ് ജില്ലയിലെ ഖുര്‍ദ് ഗ്രാമത്തിലെ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടത് ദലിതുകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."