ആദര്‍ശ ജീവിതത്തിലെ അടയാള വാക്യമാണ് ഖാഇദെ മില്ലത്ത്
മദിരാശിയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രി. അവിടെ, അടച്ചിട്ട മുറിയില്‍ നിന്നു ബുര്‍ദ ബൈത്ത് ഉയര്‍ന്നു കേള്‍ക്കാം. മരണാസന്നനമായ ഒരു രോഗിക്കരികെ നിന്നാണ് തിരുനബി(സ്വ)സ്‌നേഹത്തിന്റെ പ്രകീര്‍ത്തന വരികള്‍ ചൊല്ലുന്നത്. ആശിഖേ റസൂല്‍ ഇമാം ബൂസ്വൂരി തങ്ങളുടെ വരികളെ മരണവേളകളില്‍ കൂട്ടം ചേര്‍ന്നിരുന്നു ചൊല്ലി ആശ്വാസത്തിന്റെ ആത്മാവു യാത്ര കൊതിക്കുകയാണ് ആ മരണക്കിടക്കയില്‍ ഒരാള്‍. രണ്ടു ഡോക്ടര്‍മാരാണ് ആമുറിക്കുള്ളില്‍ രോഗിയെ പരിചരിക്കുന്നത്. ഒരാള്‍ ഡോക്ടര്‍ യു.മുഹമ്മദ്, മറ്റൊരാള്‍ അവരുടെ സഹര്‍മ്മിണി ഡോക്ടര്‍ ഫൗസ് ജഹാന്‍.
ഡോ.മുഹമ്മദ് സ്വലാത്തും ദിക്‌റുകളും ഉരുവിട്ടുകൊണ്ടിരിക്കുന്നു. ഡോക്ടര്‍ ഫൗസ് ജഹാന്‍ ഖസ്വീദത്തുല്‍ ബുര്‍ദ ചൊല്ലികൊണ്ടിരുന്നു... യാറബ്ബി ബില്‍ മുസ്ത്വഫാ,
ബല്ലിഗ്വ് മഖാസ്വിദനാ
വഅ്ഫിര്‍ലനാ മമള്വാ...
യാവാസിഅലല്‍ ഖറമീ...
മൗലായ സ്വല്ലി വസല്ലിം,
ദാഇമന്‍ അബദാ,
അലാ ഹബീബിക ഖൈറില്‍,
ഖല്‍ഖി കുല്ലിഹീമീ.....
ഉമ്മത്തിന്റെ ഉയിര്‍പ്പിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു മഹാപുരുഷനു സവിധം ആത്മീയ സാഫല്യത്തിന്റെ ശാന്തികീര്‍ത്തനം മുഴങ്ങുകയാണ്. ആ ശാന്ത്ിമന്ത്രങ്ങളില്‍ സാഫല്യം നുകര്‍ന്നു ഉമ്മത്തിന്റെ ഖാഇദ് വിട ചോദിക്കുന്നു.ഇന്നാലില്ലാഹ്.
ഖാഇദെ മില്ലത്ത്!!!
ഇന്ത്യന്‍ മുസ്്‌ലിമിനു കരുത്തും കാവലുമായി ജീവിച്ച ഉമ്മത്തിന്റെ കാവലാര്‍. സമുദായ നന്‍മക്ക്, സമൂഹത്തിന്റെ പുരോയാനത്ത്, സ്വാരാജ്യത്തിന്‍രെ ഭദ്രതക്ക്... ഇസ്്മാഈല്‍ സാഹിബിന്റെ അളന്നു മുറിച്ച വരികള്‍ക്ക് പാര്‍ലിമെന്റിലെ ഭരണപ്രതിപക്ഷ ഭേദമന്യേ കാതോര്‍ക്കുന്നുണ്ടായിരുന്നു. ആധിപത്യത്തിന്റെ, ഭൂരിപക്ഷത്തിന്റെ, രാഷ്ട്രീയ തന്ത്രങ്ങളുടെ ഭൂരിപക്ഷത്തിനപ്പുറം, ജനപ്രാതിനിത്യസഭയിലെ അംഗസംഖ്യയില്‍ 'ചെറിയ പ്രസ്ഥാന'മെന്നതിനുപരി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു അവിടെ. ഇന്ദ്രപ്രസ്ഥത്തില്‍ സാകൂതം ശ്രദ്ധിക്കപ്പെട്ടു സമുദായ നായകന്റെ നിലപാടുകള്‍. ഭരണാധികാരികള്‍ മാനിക്കപ്പെട്ടു. അല്ലാഹുവിനെ ഭയപ്പെടുന്നവരെ സര്‍വ്വരാലും ഭയപ്പെടുമെന്നത് വാസ്തവം.
തന്റെ ഊഴമല്ലാത്തപ്പോഴെല്ലാം പാര്‍ലിമെന്റിലെ സീറ്റിരുന്നു ഇസ്്മാഈല്‍ സാഹിബിന്റെ ചുണ്ടുകളില്‍ ചലിച്ചുകൊണ്ടിരിക്കുമെത്രെ.സദാ ദിക്‌റുകളാല്‍ സമ്പന്നമായി അപ്പോഴെല്ലാം ആ ചുണ്ടുകള്‍.മഅ്‌രിബ് ബാങ്കിനോടടുത്ത് തസ് ബീഹില്‍ മുഴുകുന്നു. രാഷ്ട്രീയ വാഗ്വാദങ്ങളില്‍ ഇടംനല്‍കാതെ സ്വസമുദായത്തിനു കാവലൊരുക്കി വെച്ചു. പാര്‍ലിമെന്റ്ിലായിരിക്കുമ്പോള്‍,നാട്ടില്‍ തന്റെ അളവിലുള്ള റേഷന്‍ വാങ്ങുന്നതു പോലും അനീതിയാവുമോയെന്നു ഭയപ്പെട്ടു മാറിനിന്നുവെത്ര മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ്. മദിരാശി സഭയില്‍ പ്രതിപക്ഷത്തിരിക്കെയാണ് മകന്‍ മിയാഖാന്‍ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനത്തിനു പോയത്. പിന്നിടു മന്ത്രി കണ്ടപ്പോള്‍ തിരക്കി, മകന്റെ പഠന കാര്യം. അക്കാര്യം മന്ത്രിയെങ്ങനെ അറിഞ്ഞുവെന്നായി ഇസ്മാഈല്‍ സാഹിബ്.'നിങ്ങളുടെ പുത്രനായതിനാല്‍ അഡ്മിഷനു പ്രത്യേകം പരിഗണച്ചു'വെന്നു മന്ത്രിയും. അവിഹിതമായി ഇസ്മാഈലിന്റെ മകനു ഒന്നും വേണ്ടന്നു പറഞ്ഞു, ആറ് മാസം പിന്നിട്ട ആ പഠനം അവിടെ അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം.
പൊതുജീവിതത്തിന്റെ അര്‍ത്ഥങ്ങളെ ജീവിച്ചുവെച്ചാണ് 1972 ഏപ്രില്‍ നാലിനു ഖാഇദെ മില്ലത്ത് കടന്നുപോയത്. ഇന്ത്യന്‍ മുസല്‍മാനു ഹരിത രാഷ്ട്രീയത്തിന്റെ പൈതൃകവും പാരമ്പര്യവും ജീവിതത്തെ അടയാളമാക്കി പറഞ്ഞുവെച്ചായിരുന്നു അത്. മുസ്ലിം ലീഗ് പിരിച്ചു വിടാനും, പാര്‍ട്ടി പേരിലെ മുസ്ലിം വെട്ടി മാറ്റാനും 'ഉപദേശിച്ച'വരോട് ആദര്‍ശ നിലപാട് ബോധ്യപ്പെടുത്തി അദ്ദേഹം. നഹ്‌റു മുതല്‍ മൗണ്ട് ബാറ്റണ്‍ വരേ നിര്‍ദേശങ്ങളുടെ പട്ടിക നിരത്തിയ ഇടങ്ങളിലെല്ലാം,സമുദായത്തിന്റെ സ്വത്വബോധം ബോധ്യപ്പെടുത്തി ആദര്‍ശത്തിന്റെ ആള്‍രൂപമായ ഖാഇദെ മില്ലത്ത്. പ്രതിസന്ധിയുടെ ക്രൂരമ്പുകളിലും,സമ്പന്നതയുടെ രാഷ്ട്ീയ ഭൂമികയിലും ഉമ്മത്തിന്റെ ജീവിത വഴിയെ ജീവിതം കൊണ്ട് സന്ദേശം നല്‍കിയ നേതൃ ബോധത്തിനു സമുദായം വിളിപ്പേരിട്ടതാണല്ലോ ഖാഇദെ മില്ലത്ത്. മതേതര ഇന്ത്യയില്‍ മുസ് ലിം ന്യൂനപക്ഷങ്ങളുടെ ശാക്തീകരണ വിചാരങ്ങളൊരുക്കി ഹരിത രാഷ്ട്രീയത്തെ സമൃദ്ധമായ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രതീകമായി സമര്‍പ്പിക്കുകയായിരുന്നു നായകര്‍. ആ സൂക്ഷമജീവിത്തിന്റെ ലാഭക്കണക്കുകള്‍ ആസ്വദിക്കുന്നുണ്ടാകും ചെന്നൈ മസ്ജിദിന്റെ ചാരത്തെ മഖ്ബറയില്‍ നായകര്‍. ഖസ്വീദത്തുല്‍ ബുര്‍ദാശരീഫിന്റെ ഈരടികളില്‍ ആത്മീയാ സ്വാദനം കൊണ്ടു, റൗളാശരീഫിന്റെ സ്‌നേഹപ്രപഞ്ചത്തിലൂടെയാണ് ഖൗമിന്‍ കാവലര്‍ യാത്ര പോയത്. നവ്വറല്ലാഹു മര്‍ഖദഹു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."