റഷ്യയുടെ വാഗ്ദാനം അന്വേഷണത്തെ വഴിതെറ്റിക്കാനെന്ന് യു.കെ
ഹേഗ്: മുന്‍ ചാരനെതിരേയുള്ള വിഷ പ്രയോഗ ആക്രമണത്തില്‍ റഷ്യയുടെ അന്വേഷണ വാഗ്ദാനം ശരിയായ അന്വേഷണത്തെ വഴിതെറ്റിക്കാനെന്ന് ബ്രിട്ടന്. റഷ്യ അന്വേഷണത്തില്‍ പങ്കാളിയാവുന്നതിനോട് അക്രമിക്കപ്പെട്ടയാള്ക്ക് താല്പര്യമില്ലെന്ന് ഹേഗിലെ അന്താരാഷ്ട്ര രാസായുധ നിരീക്ഷണ സംഘത്തോട് യു.കെ പ്രതിനിധി ജോണ്‍ ഫോഗോ പറഞ്ഞു. മാര്‍ച്ച് ആദ്യമാണ് ദക്ഷിണ ഇംഗ്ലണ്ടിലെ സോണ്സ്ബ്രിയിലെ ഷോപ്പിങ് സെന്ററില്‍ മുന്‍ റഷ്യന്‍ ചാരന് സെര്‍ജി സ്ക്രീപലിനെയും മകള്‍ യൂലിയെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നിരോധിത രാസായുധം ഉപയോഗിച്ച് ആരോ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. റഷ്യയാണ് ഇതിന്റെ പിന്നിലെന്നാണ് യു.കെയുടെ ആരോപണം. ഇക്കാര്യം റഷ്യ നിഷേധിച്ചു. തുടര്‍ന്ന് 23 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ യു.കെ നിര്‍ദേശിച്ചു. യു.കെ ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കിയിരുന്നു. ഇതിന്റെ പിന്നാലെ റഷ്യക്ക് നേരെ രാജ്യന്തര തലത്തില്‍ നീക്കമുണ്ടായി.
ഇതിന്നിടെ ചാരനെതിരേയുള്ള ആക്രമണം ലോക മഹായുദ്ധത്തിലേക്കുള്ള മുന്നറിയിപ്പാണെന്ന് റഷ്യയുടെ മുന്‍ ലഫ്. ജനറല്‍ എവ്ഗനി ബുഷിന്‍സ്കി പറഞ്ഞു. അവസാന യുദ്ധത്തിലേക്കുള്ള പടിവാതില്‍ക്കലാണ് ലോകമെന്ന് അദ്ദേഹം പറഞ്ഞു. ബി.ബി.സി റേഡിയോക്ക് നല്കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."