ശ്രീലങ്കന്‍ പ്രധാനമന്ത്രിക്കെതിരേ അവിശ്വാസ പ്രമേയം
കൊളംമ്പോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിങ്കക്കെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. സ്പീക്കര്‍ കാരു ജയസൂര്യക്ക് പ്രതിപക്ഷം സംയുക്തമായി പ്രമേയം സമര്‍പ്പിച്ചു. കൂടാതെ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചയും ഇന്നലെ പാര്‍ലമെന്റില്‍ നടന്നു. പ്രധാനമന്ത്രിയുടെ ചുമതലകള്‍ പ്രസിഡന്റ് വെട്ടിക്കുറച്ചതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം രംഗത്തെത്തുന്നത്.
രാജ്യത്ത് മുസ്ലിംകള്ക്കെതിരേയുണ്ടായ കലാപം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നുമാണ് പ്രധാനമന്ത്രിക്കെതിരേയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം. 225 അംഗ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് 113 പേരുടെ പിന്തുണ ആവശ്യമുണ്ട്.
അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ച തമിള്‍ നാഷനല്‍ അലയന്‍സ് (ടി.എന്‍.എ) നേതാവ് സമ്പന്തന്‍, രാജ്യത്ത് വ്യാപകമായിരിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനം നിലനിര്‍ത്തിയാല്‍ സാമ്പത്തിക പുരോഗതിയുടെ കേന്ദ്രമായി ശ്രീലങ്കയെ മാറ്റാമെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിക്കെതിരേയുള്ള അവിശ്വാസ പ്രമേയം ന്യൂനപക്ഷമായ തമിഴ്, മുസ്ലിം പാര്‍ട്ടികളുടെ പിന്തുണയോടെ മറികടക്കാനാവുമെന്ന് വിക്രമസിങ്കയുടെ പാര്‍ട്ടിയായ യു.എന്‍.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."