HOME
DETAILS
MAL
വിമാനജീവനക്കാര്‍ക്ക് പാസ്‌പോര്‍ട്ട് കൈവശംവയ്ക്കാം
backup
April 04 2018 | 19:04 PM
ജിദ്ദ: ഇന്ത്യന്‍ വിമാനങ്ങളിലെ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് ഇനി മുതല്‍ സഊദി അറേബ്യ വാങ്ങിവയ്ക്കില്ലെന്ന് എയര്‍ഇന്ത്യ. ഇതിനുപകരം സഊദി വിടുന്നതുവരെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
സഊദിയില്‍ ലാന്‍ഡ് ചെയ്താല്‍ ഉടനെ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് വാങ്ങിവയ്ക്കുകയും ഇക്കാര്യം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമായിരുന്നു പതിവ്. ഈ സര്‍ട്ടിഫിക്കറ്റാണ് താമസിക്കുന്ന ഹോട്ടലിനു കൈമാറേണ്ടത്. ഫോട്ടോകോപ്പി മാത്രമാണ് കൈയിലുണ്ടാകുക. പോലിസ് പരിശോധനയില്‍ പാസ്‌പോര്‍ട്ട് കൈവശമില്ലാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പുതിയ തീരുമാനം.
വിമാനജീവനക്കാര്‍ക്ക് പാസ്‌പോര്‍ട്ട് കൈവശംവയ്ക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."