ചോദ്യപേപ്പര്‍ ചോര്‍ച്ച: ശക്തമായ നടപടി വേണമെന്ന് നിയമസഭ
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുത്തരവാദികളായ ഒരാളും രക്ഷപ്പെടാത്തവിധത്തിലുള്ള അന്വേഷണവും കുറ്റക്കാരുടെ പേരില്‍ മാതൃകാപരമായ നടപടിയുമുണ്ടാകണമെന്ന് നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്‌ഠ്യേന പാസാക്കി.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്ത വിധമുള്ള ശാസ്ത്രീയവും ഫലപ്രദവുമായ നടപടികളും സ്വീകരിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. പരീക്ഷാരംഗത്തെ കച്ചവടലോബികള്‍ക്കും നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കും കുട്ടികളുടെ ഭാവിയെ അമ്മാനമാടാന്‍ വിട്ടുകൊടുക്കുന്ന നടപടിയെ രാജ്യത്താര്‍ക്കും അംഗീകരിക്കാനാവില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചു പരീക്ഷയ്ക്കു മുന്‍പുതന്നെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരീക്ഷാ നടത്തിപ്പ് സി.ബി.എസ്.ഇ അതീവ ലാഘവത്തോടെയാണു കണ്ടത്. കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇതുമായി ബന്ധപ്പെട്ടുണ്ടായ ഉല്‍ക്കണ്ഠയിലും പ്രയാസങ്ങളിലും നിയമസഭ പങ്കുചേരുന്നു.
പ്രമേയത്തിന്റെ അന്തഃസത്തയോടു പൂര്‍ണമായി യോജിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."