HOME
DETAILS
MAL
തൊഴില്‍ നിയമഭേദഗതി പിന്‍വലിക്കണം: മുഖ്യമന്ത്രി
backup
April 04 2018 | 19:04 PM
തിരുവനന്തപുരം: രാജ്യത്ത് സ്ഥിരംനിയമനങ്ങള്‍ അവസാനിപ്പിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര തൊഴില്‍മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രനീക്കത്തില്‍ സംസ്ഥാനം കത്തിലൂടെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ ഭേദഗതി സ്വകാര്യമേഖലയിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ്. സ്ഥിരംനിയമനം എന്ന വ്യവസ്ഥ ഇല്ലാതാക്കി നിശ്ചിതകാല നിയമനം എന്ന രീതി നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തൊഴിലുടമയ്ക്ക് താല്പര്യമുള്ള കാലം മാത്രം ജീവനക്കാരനെ നിയമിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ്. നിയമസഭയില്‍ എസ്. ശര്‍മയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."