അപകടങ്ങള്‍ ഏറുന്നു;പരിശോധനാ രീതി മാറണം
നിത്യേനയുള്ള റോഡപകടങ്ങളുടെ വാര്‍ത്തകള്‍ കണ്ടുകൊണ്ടാണ് ഇന്ന് ഓരോ മലയാളിയുടെയും പ്രഭാതം തുടങ്ങുന്നത്. അപകടങ്ങള്‍ക്കു മുഖ്യകാരണം കാര്യക്ഷമമല്ലാത്തവാഹനപരിശോധനയാണ്.പരിശോധിച്ചാല്‍ തന്നെ കേവലം രേഖ പരിശോധനയാണ് സാധാരണയായി നടക്കുന്നത്. എന്നാല്‍, അപകടങ്ങള്‍ ഉണ്ടാക്കുന്നത് വാഹനത്തിന്റെയന്ത്രഭാഗങ്ങളുടെ മോശം അവസ്ഥയും ഡ്രൈവറുടെ പിഴവുകളുമാണ്്.അവയാകട്ടെ പരിശോധിക്കാന്‍ സാങ്കേിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥര്‍ കുറവാണ്.
അപകടത്തില്‍ പെടുന്ന വാഹനങ്ങളില്‍ പലതും രൂപമാറ്റം വരുത്തിയവ ആണെന്നുള്ളതു ശ്രദ്ധേയമാണ്.വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നത് അപകടം വിളിച്ചുവരുത്തും. വാഹനങ്ങളുടെ ഘടനാപരമായമാറ്റങ്ങള്‍ കണ്ടുപിടിക്കുന്ന തരത്തിലുള്ള പോലീസ് പരിശോധനയാണ് ആവശ്യം.മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴില്‍ അത്യാവശ്യത്തിനു സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം കാലതാമസം കൂടാതെ നടപ്പാക്കണം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ വിദ്യാലയങ്ങളില്‍ മാസത്തില്‍ ഒരു ദിവസം എങ്കിലും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയാല്‍ അച്ചടക്ക ബോധത്തോടെ വാഹനം ഓടിക്കുന്ന തലമുറയെ നമുക്കുവാര്‍ത്തെടുക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."