വോട്ടര്‍മാര്‍ക്ക് പണം നല്കല്; ബി.ജെ.പി നേതാവിനെതിരേ കേസെടുത്തു
ചെങ്ങന്നൂര്‍: പണം നല്കി വോട്ട് പിടിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിനെതിരേ പൊലിസ് കേസെടുത്തു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിന് ബി.ജെ.പി എക്സ് സര്‍വിസ്മെന്‍ കോ-കണ്‍വീനര്‍ അരവിന്ദാക്ഷന് പിള്ള എന്ന കെ.എ പിള്ളക്കെതിരേയാണ് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മജിസ്ട്രേട്ട് രേഷ്മ ശശിധരന് കേസെടുക്കാന്‍ അനുമതി നല്‍കിയത്. തെരഞ്ഞടുപ്പില്‍ പണം ഉപയോഗിച്ച് വോട്ട് നേടാന്‍ ശ്രമിച്ചതിനാണ് കേസ്.
ചെങ്ങന്നൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ ചിഹ്നം പതിച്ച കാര്‍ഡുമായി കെ.എ പിള്ള മണ്ഡലത്തിലെ അങ്ങാടിക്കല്‍ മേഖലയിലെ വീടുകളില്‍ കഴിഞ്ഞ ദിവസം പണം വിതരണം ചെയ്തിരുന്നു.
കുട്ടികള്‍ക്ക് ജേഴ്സി വാങ്ങാന്‍ പണം നല്‍കുകയും വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുകയും വോട്ടിനെക്കുറിച്ചും വര്‍ഗീയ വികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുംവിധം പിള്ള സംസാരിച്ചുവെന്നും അങ്ങാടിക്കല്‍മലയിലെ പണം ലഭിച്ചവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം കെ.എ പിള്ളയോ ബി.ജെ.പിയോ പണം വിതരണം ചെയ്ത സംഭവം നിഷേധിച്ചിട്ടില്ല. പണം നല്‍കിയതിനെ നിഷേധിക്കാതെ പണം നല്‍കിയത് വോട്ടിനായല്ലെന്ന വാദമാണ് ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ള നിരത്തിയത്.
തൃപുര മോഡലില്‍ ചെങ്ങന്നൂരിലും പണവും വഴിവിട്ട സ്വാധീനവും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ സംഘ്പരിവാര്‍ നിരവധി തന്ത്രങ്ങളാണ് പയറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."