ക്ഷീര വകുപ്പിന്റെ സേവനനിരക്കില്‍ വര്‍ധനവ് പാലില്‍'വെള്ളം ചേര്‍ത്ത് 'സര്‍ക്കാര്‍
മുക്കം: ക്ഷീര കര്‍ഷകര്‍ക്ക് ഇരുട്ടടിയായി സേവനനിരക്കുകളില്‍ അഞ്ചുശതമാനം വര്‍ധനവ് വരുത്തി സര്‍ക്കാര്‍. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവ മുഖേനയുള്ള ക്ഷീരവികസന വകുപ്പിന്റെ എല്ലാ സേവനങ്ങള്‍ക്കും ഇനി മുതല്‍ നിലവിലെ വിലയുടെ അഞ്ചുശതമാനം അധികം തുക നല്‍കേണ്ടി വരും. ഏപ്രില്‍ ഒന്നുമുതലാണ് വില വര്‍ധന നിലവില്‍വന്നത്.
സംസ്ഥാനത്തിന്റെ സമഗ്ര പശ്ചാത്തല വികസനത്തിനും സാമ്പത്തിക സുസ്ഥിരതക്കും നികുതിയേതര വരുമാനത്തില്‍ വര്‍ധന വരുത്തേണ്ടത് അനിവാര്യമായതിനാലാണ് വില വര്‍ധിപ്പിച്ചതെന്നാണ് ക്ഷീര വികസന വകുപ്പിന്റെ വിശദീകരണം. ക്ഷീര വികസന വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളായ തീറ്റപ്പുല്‍ കൃഷി വികസനം, മില്‍ക്ക് ഷെഡ് വികസന പദ്ധതി, ക്ഷീര സംഘങ്ങളുടെ ശാക്തീകരണം, ഗുണ നിയന്ത്രണ ലാബുകളുടെ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ഫീസിലും വര്‍ധനയുണ്ടാകും. പാലിന്റേയും മറ്റു പാല്‍ ഉല്‍പന്നങ്ങളുടേയും രാസ വിശകലനം ചെയ്യുന്നതിനുള്ള ഫീസുകള്‍, തീറ്റപ്പുല്‍ എന്നിവയ്ക്കും ഇനി മുതല്‍ 5 ശതമാനം കൂടുതല്‍ തുക നല്‍കേണ്ടി വരും.
പുതുക്കിയ വര്‍ധന പ്രതികൂലമായി ബാധിക്കുമെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു. നിലവില്‍ ഉല്‍പാദനരംഗത്തും മറ്റും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് നിരക്ക്‌വര്‍ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."