ശുഹൈബ് വധം: ആറാം പ്രതിയുടെ ജാമ്യ ഹരജി തള്ളി
തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറാം പ്രതിയുടെ ജാമ്യഹരജി തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതള്ളി. സി.പി.എം പ്രവര്‍ത്തകനും പാലയോട് തെരൂര്‍ സ്വദേശിയുമായ താജ് നിവാസില്‍ ബൈജു (36) വിന്റെ ജാമ്യ ഹരജിയാണ് ജഡ്ജ് ആര്.രഘു ഇന്നലെ തള്ളിയത.് കഴിഞ്ഞ മാസം അഞ്ചാം തിയതിയാണ് ബൈജുവിനെ ഗൂഢാലോചനാ കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നത്. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും തെളിവുകള്‍ ശേഖരിക്കുകയാണെന്നും പ്രൊസിക്യൂഷന് വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യ ഹരജി തള്ളിയത്.
അതിനിടെ ശുഹൈബ് വധക്കേസിലെ നാലുപ്രതികള്‍ കൂടി ഇന്നലെ ജാമ്യഹരജി സമര്‍പ്പിച്ചു. സഞ്ജയ്, കെ. രജത്ത്, കെ.വി സംഗീത്, അന്‍വര്‍ സാദത്ത് എന്നിവരാണ് ഇന്നലെ ജാമ്യ ഹരജി നല്‍കിയത്. ഹരജി കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."