സമസ്ത ആദര്‍ശ പ്രചാരണ കാംപയിന്‍ മധ്യമേഖല സംഗമത്തിന് അന്തിമ രൂപമായി
ചേളാരി: 2018 ജനുവരി മുതല്‍ മെയ് വരെ ആചരിച്ചുവരുന്ന സമസ്ത ആദര്‍ശ പ്രചാരണ കാംപയിന്റെ ഭാഗമായി 12 ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വച്ച് നടത്തുന്ന മധ്യമേഖല സംഗമത്തിന് അന്തിമ രൂപമായി.
തൃശൂര്‍, പാലക്കാട് നീലഗിരി, മലപ്പുറം എന്നീ ജില്ലകളാണ് മധ്യമേഖല പരിധിയിലുള്ളത്. മഹല്ല്, സ്ഥാപന ഭാരവാഹികള്‍, ഖാസി, ഖത്വീബ്,സദര്‍ മുഅല്ലിം, സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന, ജില്ലാ, മണ്ഡലം, മേഖലാ കൗണ്‍സിലര്‍മാരാണ് സംഗമത്തില്‍ പങ്കെടുക്കുക.
രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 8.45 ന് കോഴിക്കോട് ഖാസിയും എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. 9 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതം പറയും.സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം എസ്.എം.കെ. തങ്ങള്‍ തൃശൂര്‍ എന്നിവര്‍ പ്രഭാഷണം നടക്കും.
11 മണിക്ക് 'നേര്‍മാഗത്തിന്റെ സത്യസാക്ഷ്യം' സമസ്ത സെക്രട്ടറി പി. പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് അവതരിപ്പിക്കും. എം.പി. മുസ്തഫല്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് 'വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍' സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ അവതരിപ്പിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആമുഖ പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് ശേഷം 2.30 ന് ' സമസ്ത ശതാബ്തിയിലേക്ക് ' സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അവതരിപ്പിക്കും. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ആമുഖ പ്രഭാഷണം നടത്തും.
3.30 ന് ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി കര്‍മപദ്ധതി അവതരിപ്പിക്കും.
വൈകിട്ട് 4 ന് സമസ്ത കേന്ദ്ര മുശാവറ അംഗം പി. കുഞ്ഞാണി മുസ്‌ലിയാര്‍ സമാപന സന്ദേശം നല്‍കും. സലീം എടക്കര നന്ദി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."