HOME
DETAILS
MAL
ഈ വര്‍ഷവും ഹജ്ജ് എംബാര്‍ക്കേഷന്‍ നെടുമ്പാശ്ശേരിയിലെന്ന് മന്ത്രി ജലീല്‍
backup
April 04 2018 | 20:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷവും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയാണെന്നു മന്ത്രി കെ.ടി.ജലീല്‍ നിയമസഭയില്‍ അറിയിച്ചു. ഹജ്ജ് ക്യാംപും അവിടെത്തന്നെയാകും ഒരുക്കുക. ഇതു സംബന്ധിച്ച് സിയാലിനു കത്തു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്യാംപ് നടത്തിയ വിമാന മെയിന്റന്‍സ് ഹാംഗര്‍ ഈ പ്രാവശ്യം ലഭ്യമല്ല. ഹാംഗറിനു പകരും സിയാലിന്റെ അക്കാദമിയില്‍ ഹാജിമാര്‍ക്കുള്ള താമസസൗകര്യവും ഇതിനോട് ചേര്‍ന്ന് ശൗചാലയം, കാന്റീന്‍, താല്‍ക്കാലിക പന്തല്‍ സൗകര്യങ്ങള്‍ എന്നിവയോട് കൂടിയ ഹജ്ജ് ക്യാംപും ക്രമീകരിക്കുമെന്നും പി.ടി.എ.റഹീമിന്റെ ചോദ്യത്തിനു മന്ത്രി മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."