പരിസ്ഥിതിയുടെ നൈതിക ഉപയോഗം സാധ്യമാക്കണം: ടി.എസ് അബൂബക്കര്‍
കളമശേരി: നമ്മുടെ ജീവിതത്തിലും വരുന്ന തലമുറക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പരിസ്ഥിതിയുടെ ബുദ്ധിപരമായ ഉപഭോഗം സാധ്യമാക്കാന്‍ വേണ്ട നടപടികള്‍ മുഴുവന്‍ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുക്കണമെന്ന് കളമശേരി നഗരസഭാ വൈസ് ചെയര്മാന് ടി.എസ് അബൂബക്കര്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി സംരക്ഷണ വാരത്തിന്റെ കളമശേരി മേഖലാതല ഉദ്ഘാടനം കളമശ്ശേരി വാഫി കോളജ് ക്യാംപസില്‍ വൃക്ഷത്തൈ നട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിയോടെയുള്ള ഇടപെടലുകളാണ് ഏറ്റവും അനുയോജ്യമെന്നും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് പി.എച്ച് അജാസ് അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി, ജനറല്‍ സെക്രട്ടറി എം.ബി മുഹമ്മദ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി, വാഫി കോളജ് പ്രിന്‍സിപ്പല്‍ ജഅ്ഫര്‍ ഷെരീഫ് വാഫി, അന്‍സാര്‍ വാഫി, ഇബാദ് ജില്ലാ കണ്‍വീനര്‍ അഫ്സല് മണക്കാടന്, കുസാറ്റ് ക്ലസ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് നിയാസ്, സെക്രട്ടറി ഉവൈസ്, വിഖായ ജില്ലാ കണ്‍വീനര്‍ കെ.എന്‍ നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. മേഖലാ ട്രഷറര്‍ മുഹമ്മദ് സാദിഖ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ആസിഫ് കാരുവള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."