രാജസ്ഥാനില്‍ ഗാന്ധി പ്രതിമ തകര്‍ത്തു
ജെയ്പൂര്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതാക്കളുടെ പ്രതിമ തകര്‍ക്കുന്നതിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവര്‍ രൂക്ഷമായി പ്രതികരിച്ചിട്ടും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിയായില്ല. ഇന്നലെ രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തി. നാഥ്ദ്വാരയിലെ രാജ്സമന്ദിലെ ഗാന്ധി പ്രതിമയുടെ തലയും പ്രതിമ സ്ഥാപിച്ച തറയുടെ ഭാഗവും തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം ജയ്സാല്‍മറിലും മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഒരാളെ പൊലിസ് പിടികൂടി. ത്രിപുരയില്‍ ഭരണമാറ്റത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്തു തുടങ്ങിയ സംഭവമാണ് ഇപ്പോള്‍ ഗാന്ധി പ്രതിമയിലെത്തി നില്‍ക്കുന്നത്.
തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ പെരിയാര്‍ ഇ.വി രാമസാമി നായ്ക്കരുടെയും കൊല്‍ക്കത്തയില്‍ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പ്രതിമകള്‍ തകര്‍ക്കപ്പെട്ടതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഡോ ബി.ആര് അംബേദ്കറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."