ബംഗളൂരു ഐ.ഐ.എസ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനം
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റാങ്ക് പട്ടികയില്‍ മുന്നില്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്) ഒന്നാം സ്ഥാനത്ത്. മദ്രാസ് ഐ.ഐ.ടിയും മുംബൈ ഐ.ഐ.ടിയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അലിഗഡ് 17ഉം ജാമിഅ മില്ലിയ്യ 19ഉം സ്ഥാനത്തുണ്ട്. മികച്ച സര്‍വകലാശാലയായും ബാംഗ്ലൂര്‍ ഐ.ഐ.എസ് ആണ്.
സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ജെ.എന്‍.യു രണ്ടാംസ്ഥാനത്താണ്. മൊത്തത്തിലുള്ള റാങ്ക് പട്ടികയില്‍ 47ാം സ്ഥാനത്തുള്ള കേരളാ സര്‍വകലാശാലയാണ് സംസ്ഥാനത്ത് നിന്ന് ആദ്യ 50ല്‍ ഇടംപിടിച്ച ഏക സ്ഥാപനം. മഹാത്മാഗാന്ധി സര്‍വകലാശാല (52), തിരുവനന്തപുരം ഐ.ഐ.എസ്.ഇ.ആര്‍ (58), കൊച്ചിന്‍ യൂനിവേഴ്‌സിറ്റി (99) എന്നീ സ്ഥാപനങ്ങളും ആദ്യ നൂറില്‍ ഇടംപിടിച്ചു. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ട്രിവാന്‍ഡ്രം എന്‍ജിനീയറിംഗ് കോളജിന് നാലാം റാങ്കും ലഭിച്ചു. ഒമ്പത് വിഭാഗങ്ങളിലായി 100 വീതം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് പട്ടിക ഡല്‍ഹിയില്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
2016മുതല്‍ തുടങ്ങിയ റാങ്ക് സമ്പ്രദായത്തില്‍ ഇത്തവണ നിയമം, ആര്‍ക്കിടെക്ചര്‍ വിഭാഗങ്ങളും ചേര്‍ത്തു.
മെഡിക്കല്‍ വിഭാഗത്തില്‍ ഡല്‍ഹി എയിംസ് ആണ് ഒന്നാം സ്ഥാനത്ത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ മദ്രാസ് ഐ.ഐ.ടി, മുംബൈ ഐ.ഐ.ടി, ഡല്‍ഹി ഐ.ഐ.ടി എന്നിവയാണ് യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെയുള്ള സ്ഥാനങ്ങളില്‍. മാനേജ്‌മെന്റ് വിഭാഗത്തില്‍ ഐ.ഐ.എം അഹമ്മദാബാദ്, ഐ.ഐ.എം ബാംഗ്ലൂര്‍, ഐ.ഐ.എം കല്‍ക്കത്ത എന്നീ സ്ഥാപനങ്ങള്‍ യഥാക്രമം 1, 2, 3 സ്ഥാനത്തെത്തിയപ്പോള്‍ കോഴിക്കോട് ഐ.ഐ.എം ആണ് ആറാംസ്ഥാനത്ത്. കോളജ് വിഭാഗത്തില്‍ ഡല്‍ഹിയിലെ മിറാന്‍ഡാ കോളജ് ആണ് മുന്നില്‍. രണ്ടാംസ്ഥാനത്ത് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജും മൂന്നാം സ്ഥാനത്ത് തമിഴ്‌നാട്ടിലെ ബിഷപ്പ് ഹേബര്‍ കോളജ് തിരുച്ചിറപ്പള്ളിയും എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."