സ്മിത്ത് ഒന്നാം റാങ്ക് നിലനിര്‍ത്തി
ദുബൈ: ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ ഏറ്റവും പുതിയ റാങ്കിങിലും മുന്‍ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെ ഒന്നാമത്. പന്ത് ചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണെങ്കിലും താരത്തിന്റെ ഒന്നാം സ്ഥാനത്തിന് അത് തടസമായില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്. ഇരുവരും തമ്മില്‍ 17 പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്ല്യംസനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലണ്ട് നായകന് ജോ റൂട്ട് മൂന്നാം സ്ഥാനം സ്വന്തമാക്കി. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്കുള്ള ഡേവിഡ് വാര്‍ണറാണ് അഞ്ചാം റാങ്കില്‍. ആസ്ത്രേലിയക്കെതിരേ മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ ഓപണര്‍ എയ്ഡന്‍ മാര്‍ക്രം നേട്ടമുണ്ടാക്കി. താരം ഒന്‍പതാം റാങ്കില്‍.
ബൗളര്‍മാരുടെ പട്ടികയില്‍ കഗിസോ റബാഡ ഒന്നാം സ്ഥാനത്തും ജെയിംസ് ആന്ഡേഴ്സന് രണ്ടാം സ്ഥാനത്തും നില്ക്കുന്നു. ഓസീസിനെതിരായ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഫിലാന്‍ഡര്‍ മൂന്നാം റാങ്കിലേക്ക് കയറി. ഇന്ത്യയുടെ ജഡേജ, അശ്വിന് എന്നിവര്‍ നാലും അഞ്ചും റാങ്കില്‍. വിരമിച്ച മോണ്‍ മോര്‍ക്കലാണ് ആറാം റാങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."