ജില്ലാ വിദ്യാഭ്യാസ വകുപ്പ് നിയമനം വൈകിപ്പിക്കുന്നൂവെന്ന് പരാതി
കൊല്ലം: ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ് ജില്ലാ റാങ്ക്‌ലിസ്റ്റില്‍ നിന്ന് കഴിഞ്ഞ മാസം 14 ന് അഡൈ്വസ് ചെയ്ത നിയമനങ്ങള്‍ മനപൂര്‍വം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയരക്ടര്‍ ഓഫിസ് വച്ചുതാമസിപ്പിക്കുന്നതായി പരാതി.
ഓഫിസ് അറ്റന്‍ഡര്‍ ഒഴിവിലേയ്ക്കുള്ള ശുപാര്‍ശകളാണ് 22 ദിവസമായിട്ട് താമസിപ്പിക്കുന്നത്. ഒഴിവുള്ള തസ്തികയിലേയ്ക്കാണ് നിയമനത്തിന് ജില്ലാ പി.എസ്.സി ഓഫിസ് ശുപാര്‍ശ നല്‍കുക.
എന്നിട്ട് വിദ്യാഭ്യാസ വകുപ്പ് ആ വകുപ്പിലെതന്നെ ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിങിന്റെ പേരുപറഞ്ഞാണ് ഇപ്പോള്‍ അകാരണമായി താമസം വരുത്തിയിരിക്കുന്നത്.
എന്നാല്‍ ജില്ലാ വിഭ്യാഭ്യാസ വകുപ്പ് അധികൃതര്‍ ആദ്യം എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നതിനാലാണ് താമസമെന്നാണ് അറിയിച്ചത്.
28 ആയപ്പോള്‍ അക്കാഡമിക് ഇയര്‍ അവസാനമാണെന്നാണ് അന്വേഷിച്ചവരോട് പറഞ്ഞത്.
ഏപ്രില്‍ ആദ്യം തന്നെ അയയ്ക്കുമെന്ന് പറഞ്ഞ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ഈയാഴ്ചയും അയയ്ക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.
ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിങിലൂടെ വകുപ്പിലെ ചിലരെ ഇഷ്ട ലാവണത്തില്‍ പ്രതിഷ്ഠിക്കാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ചിലരുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഓര്‍ഡര്‍ വൈകിപ്പിക്കാനുള്ള നീക്കത്തില്‍ ഉദ്യോഗാര്‍ഥികള്‍ പരാതിനല്‍കാനൊരുങ്ങുകയാണ്. ഇന്ന് ഡി.ഡി.ഇയ്ക്കും ഡി.പി.ഐയ്ക്കും പരാതി നല്‍കാനാണ് തീരുമാനം.
വര്‍ഷങ്ങളായി കാത്തിരുന്ന് കിട്ടിയ ഉദ്യോഗത്തില്‍ കയറാനുള്ള തീയതി നീട്ടിക്കൊണ്ടുപോകുന്ന ഡി.ഡി.ഇ ഓഫിസിന്റെ നീക്കത്തില്‍ ഉദ്യോഗാര്‍ഥികള്‍ കടുത്ത അമര്‍ഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."