ബസില്‍ മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍
ആലുവ: ബസില്‍ തിരക്കുണ്ടാക്കി മോഷണം നടത്തുന്ന രണ്ട് തമിഴ്നാട് സ്വദേശിനികള്‍ ആലുവ പൊലിസിന്റെ പിടിയിലായി. നാഗര്‍ കോവില്‍ മാര്‍ത്താണ്ഡം മാരിയമ്മന്‍ കോവില്‍ സ്വദേശികളായ മാരി (25), മുത്താള്‍ (25) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച ആലുവ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ നടന്ന മോഷണത്തെ പറ്റി നടത്തിയ പൊലിസ് അന്വേഷണത്തിലാണ് ഇവര്‍ വലയിലാകുന്നത്. കോതമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന നീതുവിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും, മൊബൈലും അടങ്ങിയ പേഴ്സ് ആണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്.
നീതു ബസില്‍ നിന്നും ഇറങ്ങുന്ന സമയത്താണ് ഇരുവരും ചേര്‍ന്ന് കൃത്രിമ തിരക്ക് ഉണ്ടാക്കി മോഷണം നടത്തിയതെന്ന് എസ്.ഐ ഹണി.കെ. ദാസ് പറഞ്ഞു.
പ്രതികളെ പരാതികാരി തിരിച്ചറിഞ്ഞിട്ടുണ്ട. അന്വേഷണത്തില്‍ എ.എസ്.ഐ സജീവന്, എ.സി.പി.ഒ ഷാജി, ഡബല്‍ൂ.സി.പി.ഒ ഷൈജ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."