സമരത്തിന് പിന്തുണയുമായി സാദിഖലി തങ്ങള്‍; 'നാടിനെ കെട്ടിപ്പടുക്കാന്‍ നാട്ടുകാരെ ആട്ടിയോടിക്കരുത് '
കോട്ടക്കല്‍: റോഡുകള്‍ നാടിന്റെ വികസനത്തിന് ആവശ്യമാണെന്നും വികസനം നാടിനെ കെട്ടിപ്പടുക്കാനുള്ളതാകണമെന്നും എന്നാല്‍ അതിന്റെ പേരില്‍ നാട്ടുകാരെ ആട്ടിയോടിക്കരുതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ദേശീയപാത വികസനത്തില്‍ സ്വാഗതമാട് - പാലച്ചിറമാട് ബൈപാസിനെതിരേ നടക്കുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ചു പാര്‍ട്ടിയുടെ പിന്തുണ അറിയിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ കുടിയിറക്കപ്പെടാതിരിക്കാന്‍ മുസ്‌ലിം ലീഗ് ഏതറ്റവുംവരെയും സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍, ജില്ലാപഞ്ചായത്തംഗം ഹനീഫ പുതുപറമ്പ് സംബന്ധിച്ചു. നാലാം ദിവസത്തിലേക്കു കടന്ന സമരത്തിനു പിന്തുണയുമായി സി.എം.പി നേതാവ് കൃഷ്ണന്‍ കോട്ടുമല, വയല്‍ സംരക്ഷണ സമിതി അംഗം ഒ.കെ രാജേന്ദ്രന്‍, ചാക്കീരി ഹഖ്, എം. ഷാഹിന ടീച്ചര്‍, പി.ഡി.പി നേതാവ് സമദ് കാഞ്ഞീരം, ഹസ്സന്‍ ഊരകം, പി.കെ കോയാമു, വനിതാ ലീഗ് ഉപാധ്യക്ഷ ഖമറുന്നീസാ അന്‍വര്‍ എന്നിവരെത്തി. എസ്.ഡി.പി.ഐയുടെ ഐക്യദാര്‍ഢ്യ പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."