HOME
DETAILS
MAL
ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്
backup
April 05 2018 | 02:04 AM
കോഴിക്കോട്: ഒന്‍പതു ലക്ഷം വിദ്യാര്‍ഥികളും 26,000ത്തിലധികം വരുന്ന അധ്യാപകരും ഉള്‍പ്പെടുന്ന ഹയര്‍ സെക്കന്‍ഡറി മേഖല തകര്‍ക്കുന്ന അശാസ്ത്രീയ ലയനനീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സബ്ജില്ല-ജില്ലാതലങ്ങളില്‍ പ്രതിഷേധ സദസുകള്‍, മെയില്‍ പ്രൊട്ടസ്റ്റ്, സെക്രട്ടേറിയറ്റ് മാര്‍ച്ച് എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
നിസാര്‍ ചേലേരി അധ്യക്ഷനായി. കെ.ടി അബ്ദുല്‍ ലത്തീഫ്, കെ. മുഹമ്മദ് ഇസ്മായില്‍, ഒ. ഷൗക്കത്തലി, എസ്. സന്തോഷ്കുമാര്‍, സി.ടി.പി ഉണ്ണിമൊയ്തീന്‍, വിളക്കോട്ടൂര്‍ മുഹമ്മദലി, പി.കെ അബ്ദുറഹിമാന്, സുധീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."