കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് ഗുരുരാജ
ഗോള്ഡ്കോസ്റ്റില്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യമെഡല്‍. 56കിലോ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഗുരുരാജ പൂജാരിയാണ് ഇന്ത്യക്കായി ആദ്യ മെഡല്‍ നേടിയത്.
ചരിത്രവും സംസ്കാരവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ത്ത ചടങ്ങുകള്‍ കാഴ്ചയൊരുക്കിയാണ് 21ാം കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കം കുറിച്ചത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളും അംഗ രാജ്യങ്ങളും ഉള്‍പ്പെടെ 71 രാഷ്ട്രങ്ങളിലെ താരങ്ങള്‍ 19 കായിക ഇനങ്ങളിലായി 275 മത്സരങ്ങളില്‍ ഏറ്റുമുട്ടും. ഈ മാസം 15 വരെയാണ് മത്സരങ്ങള്‍. എട്ട് ഭിന്നശേഷി താരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കായി 218 താരങ്ങളാണ് കളത്തിലിറങ്ങുന്നത്.
ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, സൈക്ലിങ് ട്രാക്ക്, നീന്തലിലെ വിവിധ വിഭാഗങ്ങള്‍, ട്രയാത്ലണ്തുടങ്ങിയവയിലും ഇന്ന് ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
ബാഡ്മിന്റണ്‍, ബാസ്ക്കറ്റ്ബോള്‍, ബോക്സിങ്, ഹോക്കി, ലോണ്‍ ബോള്‍സ്, നെറ്റ്ബോള്‍, സ്ക്വാഷ്, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും. ഗെയിംസിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ ഞായറാഴ്ച മുതലാണ് തുടങ്ങുന്നത്. ഇന്ത്യ ഏറെ മെഡല്‍ പ്രതീക്ഷിക്കുന്ന ഷൂട്ടിങ് മത്സരങ്ങളും ഞായറാഴ്ച ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."