കൈക്കൂലി: വില്ലേജ് ഓഫിസറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
മുക്കം: മൂന്ന് ക്വാറികളുടെ പരിസ്ഥിതി അനുമതിക്കായി കൈവശാവകാശ രേഖ നല്കാന് 15 ലക്ഷം രൂപ വാങ്ങുന്നതിനിടെ പിടിയിലായ താമരശേരി രാരോത്ത് സ്പെഷല്‍ വില്ലേജ് ഓഫിസര്‍ ബഷീറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. മുക്കം നോര്‍ത്ത് കാരശേരിയിലെ വീട്ടിലാണ് വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വിലപ്പെട്ട പല രേഖകളും പിടിച്ചെടുത്തതായാണ് അറിയുന്നത്.
ക്വാറി തുടങ്ങുന്നതിനു കൈവശാവകാശ രേഖ നല്‍കുന്നതിനായി 15 ലക്ഷം രൂപ താമരശേരി സ്വദേശി ശിവകുമാറിനോട് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബഷീറിനെ കഴിഞ്ഞദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.
ആദ്യഗഡുവായി 50,000 രൂപ ഓഫിസിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നും പണം വേണ്ടിവരുമെന്ന് പറഞ്ഞതോടെ ശിവകുമാര്‍ വിജിലന്‍സില്‍ പരാതി നല്കി. ഓഫിസിലെത്തി അന്‍പതിനായിരം രൂപ നല്‍കിയതിനു പിന്നാലെയാണ് ബഷീറിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
വില്ലേജ് ഓഫിസര്‍ക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം വിവിധ വകുപ്പുകളനുസരിച്ച് കേസെടുക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. കൈക്കൂലി നല്കാന് തയാറായില്ലെങ്കില്‍ ക്വാറിയില്‍ പങ്കാളിത്തം നല്കിയാലും മതിയെന്ന് അറിയിച്ചതായും പരാതിക്കാരന് വ്യക്തമാക്കി. ഡിവൈ.എസ്.പി സാബുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് വില്ലേജ് ഓഫിസറെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."