മദ്യനയം കേരളീയ പൈതൃകത്തെ തകര്‍ക്കുന്നത്: സമസ്ത
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ മദ്യനയം സാംസ്‌കാരിക കേരളത്തിന് അപമാനവും മലയാളിയുടെ പൈതൃകത്തെ തകര്‍ക്കുന്നതുമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ യോഗം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമങ്ങളിലും കൊലപാതകങ്ങളിലും വില്ലനായത് മദ്യമാണ്. മദ്യപാനി സൃഷ്ടിക്കുന്ന നഷ്ടങ്ങള്‍ കണക്കാക്കാതെ മദ്യക്കച്ചവടത്തിലുണ്ടാകുന്ന ലാഭം മാത്രം കണക്കില്‍പെടുത്തുന്ന സര്‍ക്കാര്‍ നയം വിഡ്ഢിത്തമാണ്.
ഇതുസംബന്ധമായി ഒരു ധവളപത്രം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ലഹരിക്കെതിരേ ജിഹാദ് എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി നടത്തുന്ന കാംപയിന്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കര്‍ ഫൈസി, സി.എച്ച് മഹ്മൂദ് സഅദി, അഷ്‌റഫ് ബാഖവി ചാലിയം, അബ്ദുല്‍ ബാരി ബാഖവി, അബൂബക്കര്‍ ദാരിമി ഒളവണ്ണ, ഹുസൈന്‍ ബാഖവി അമ്പലക്കണ്ടി, അബ്ദുല്‍ അസീസ് ഫൈസി കുയ്‌തേരി, ടി.പി.സി മുഹമ്മദ് ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."