റമദാന്‍ പ്രഭാഷണം
ആലുവ: എസ്.കെ.എസ്.എസ്.എഫ് നൊച്ചിമ യൂനിറ്റ് റമദാന്‍ പ്രഭാഷണവും റിലീഫ് വിതരണവും നടത്തും. റമദാന്‍ ഒന്ന് മുതല്‍ ആറുവരെ നൊച്ചിമ കോമ്പാറ സഹകരണ ഓഡിറ്റോറിയത്തിലാണു പ്രഭാഷണ പരമ്പര നടക്കുന്നത്. റമദാന്‍ ഒന്നിനു രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് ഷഫീഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുഴിക്കാട്ടുകര ജമാഅത്ത് പ്രസിഡന്റ് കെ.എം.കുഞ്ഞുമോന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നൗഫല്‍ ബാഖവി ( അന്ത്യ നിമിഷത്തിലെ ഭയാനതകള്‍) പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബുഹാരി ഫൈസി ( പരലോക ജീവിതം ചില ഓര്‍മ്മപ്പെടുത്തലുകള്‍), അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ( മാതാപിതാക്കള്‍, സ്വര്‍ഗ്ഗ കവാടങ്ങള്‍), അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് ( പാപമുക്തി പശ്ചാത്താപത്തിലൂടെ) എന്നിവര്‍ ക്ലാസ്സുകളെടുക്കും.
അവസാന ദിവസം വഫിയ്യ കോളജ് പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ ഫൈസി ദുആ സമ്മേളനത്തിനു നേതൃത്വം നല്‍കും.
കളമശ്ശേരി: എസ്.വൈ .എസ് ,എസ്.കെ.എസ്.എസ്.എഫ് ഹിദായത്ത് നഗര്‍ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ റംസാന്‍ പ്രഭാഷണം നാളെ നടക്കും. ആനക്കര കോയക്കുട്ടി ഉസ്താദ് നഗറില്‍ രാത്രി 8.15ന് അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് റംസാന്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."