മക്കിമലയിലെ പട്ടാള ഭൂമി മറിച്ച് വിറ്റ സംഭവം; വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്
മാനന്തവാടി: മക്കിമലയിലെ പട്ടാള ഭൂമി മറിച്ച് വിറ്റ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആര്‍.എസ്.പി ലെനിനിസ്റ്റ് തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മക്കിമലയില്‍ വര്‍ഷങ്ങളായി കൈവശംവെച്ച ഭൂമിക്ക് പട്ടയം നല്‍കാത്ത വിഷയവും അന്വേഷണ വിധേയമാക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും ഒ.ആര്‍ കേളു എം.എല്‍.എ പ്രശ്‌നത്തില്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയില്‍ പണ്ട് പട്ടാളക്കാര്‍ക്ക് പതിച്ചു നല്‍കിയ ഭൂമി വ്യാജ ആധാരമുണ്ടാക്കി മറിച്ചുവിറ്റ സംഭവം പുറത്ത് വരികയും ഒരു വില്ലേജ് ഓഫീസര്‍ സസ്‌പെന്‍ഷലിലുമായിട്ടുണ്ട്. ഇത്തരം ഭൂമികള്‍ മക്കിമലയില്‍ മറിച്ചുവിറ്റിട്ടുണ്ട്.
അന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും അതെല്ലാം അട്ടിമറിച്ചത് അന്നത്തെ തഹസില്‍ദാറായ സോമനാഥനാണെന്നും അതുകൊണ്ട് തന്നെ ഭൂമി വിഷയത്തില്‍ വിജിലന്‍സ് അന്വോഷണം അനിവാര്യമാണെന്നന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ പി.ജെ ടോമി, മേഴ്‌സി വര്‍ക്കി, വാവച്ചന്‍ തെക്കെചെരുവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മിച്ചഭൂമി കൈമാറ്റത്തിന്
കൂട്ടുനിന്നത് യു.ഡി.എഫ്: സി.പി.എം
കല്‍പ്പറ്റ: കോട്ടത്തറ പഞ്ചായത്തിലെ മിച്ചഭൂമി അനധികൃത കൈമാറ്റം ചെയ്യാന്‍ കൂട്ടുനിന്നത് യു.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പഞ്ചായത്തിന്റെ ഭരണത്തെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ഉന്നയിക്കാനാവാത്തത് കൊïാണ് മിച്ചഭൂമി പ്രശ്‌നത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.
20 വര്‍ഷമായി കോട്ടത്തറ വില്ലേജില്‍ നടന്ന ഭൂമി കൈമാറ്റവും വിജിലന്‍സ് അന്വേഷണ പരിധിയില്‍ കൊïുവരണമെന്നും സി.പി.എം ആവശ്യപ്പെട്ടു. വില്ലേജിലെ മിച്ചഭൂമി പലരുടെയും കൈവശത്തിലാണെന്ന ആരേപാണം ഉയര്‍ന്നിട്ടുï്. കുറഞ്ഞ അളവില്‍ ഭൂമിക്ക് രേഖയുള്ളവരുടെ കൈവശം കൂടുതല്‍ മിച്ചഭൂമിയാണ്. അതുകൊïുതന്നെ റവന്യൂഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്തണം. ജില്ലയിലെ മുതിര്‍ന്ന യു.ഡി.എഫ് നേതാക്കളില്‍ പലരും കുറുമ്പാലക്കോട്ടയിലെ ഭൂമിയിടപാടില്‍ പങ്കാളികളായിട്ടുï്. കോണ്‍ഗ്രസിന്റെ ജില്ലയിലെ നേതാവ്, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് പ്രസിഡന്റുമാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെല്ലാം ഇടനിലക്കാരാണ്. ഈ വസ്തുത മറച്ചുവെക്കുന്നതിന് വേïിയാണ് കോട്ടത്തറ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഏരിയാസെക്രട്ടറി എം മധു, പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന്‍, വി.ജെ ജോസ്, പ്രീത മനോജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."