HOME
DETAILS
MAL
കാവേരി പ്രശ്നം: തമിഴ്നാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
backup
April 05 2018 | 04:04 AM
ചെന്നൈ: കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാഗമാണ് ഹര്‍ത്താല്‍. സ്വകാര്യ ബസ് ഉടമ സംഘവും, വ്യാപാരി സംഘടനയായ വാണിയര് സംഘവും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസങ്ങളായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. റോഡുപരോധവും തീവണ്ടി ഉപരോധവുമായി കര്‍ഷകരും രംഗത്തുണ്ട്.
പ്രതിപക്ഷ കക്ഷികളുടെ യോഗവും ഇന്ന് നടക്കും. ബോര്‍ഡ് രൂപീകരിക്കാന്‍ സുപ്രിം കോടതി നല്കിയ ആറാഴ്ചത്തെ സമയം അവസാനിച്ചതോടെയാണ് തമിഴ്നാട്ടില്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."