പരിയാരത്ത് അത്യപൂര്‍വ മേജര്‍ ശസ്ത്രക്രിയ: മരണമുഖത്തുനിന്നു യുവതിയെ രക്ഷപ്പെടുത്താന്‍ 40 പേരുടെ രക്തം
പരിയാരം: പ്രസവാനന്തര രക്തസ്രാവത്തെത്തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായിരുന്ന യുവതിക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ അത്യപൂര്‍വ ശസ്ത്രക്രിയ. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച കണ്ണൂര്‍ മുണ്ടേരി സ്വദേശിനിയായ 32കാരിയെയാണ് ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 40 പേരുടെ രക്തം കയറ്റി രക്ഷിച്ചെടുത്തത്. ഗൈനക്കോളജി വിഭാഗം പ്രൊഫ. ഡോ. എസ്. അജിത്തിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. വളരെക്കൂടുതല്‍ അളവില്‍ രക്തം രോഗിയുടെ ശരീരത്തില്‍നിന്നു നഷ്ടമായതിനാല്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെടാതെതന്നെ രക്തസ്രാവം നിയന്ത്രിക്കാനായി ഗര്‍ഭപാത്രത്തിലേക്കുള്ള പ്രധാനരക്തക്കുഴല്‍ വിച്ഛേദിച്ചു. ഗര്‍ഭപാത്രവും നീക്കം ചെയ്യേണ്ടിവന്നു. അബോധാവസ്ഥയിലായ യുവതിക്ക് ഒരേസമയം ശസ്ത്രക്രിയയും രക്തത്തിന്റെ അപര്യാപ്തതമൂലം ജീവന്‍തന്നെ അപകടപ്പെടാതിരിക്കാന്‍ നഷ്ടമായത്രയും രക്തം ശരീരത്തിലെത്തിക്കുകയും ചെയ്യുക ഏറെ ശ്രമകരമായിരുന്നു. ഒടുവില്‍ ആറു മണിക്കൂറോളം നീണ്ട മേജര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ഒരാഴ്ചയോളം ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലായിരുന്നു രോഗി. ശസ്ത്രക്രിയാഘട്ടത്തില്‍ 40 പേരുടെ രക്തമാണ് യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ ആവശ്യമായിവന്നത് എന്നത്. രോഗിക്കായി ഇത്രയും കൂടുതല്‍ അളവില്‍ രക്തം പുറത്തുനിന്ന് കണ്ടെത്തി ഗൈനക്കോളജി വിഭാഗത്തില്‍ നടത്തിയ ശസ്ത്രക്രിയ തീര്‍ത്തും അപൂര്‍വമാണ്. മെഡിക്കല്‍ കോളജ് ജീവനക്കാരും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നാണ് ഇത്രയധികം രക്തം വളരെപെട്ടെന്ന് സംഘടിപ്പിച്ച് നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിത്ത്, ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. കെ. വിനോദ്, ഉദരശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ബൈജു കുണ്ടില്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ചാള്‍സ്, അനസ്‌തേഷ്യ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. മായ, ഡോ. ദിവ്യ, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫ. മനു മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു ഗൈനക്കോളജി വാര്‍ഡിലേക്ക് മാറ്റിയ രോഗി സുഖം പ്രാപിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."