ലൈറ്റ് ഓഫ് മദീന: മഹല്ല് തല പ്രചാരണം നാളെ
തൃക്കരിപ്പൂര്‍: ഏപ്രില്‍ 20, 21, 22 തിയതികളില്‍ തൃക്കരിപ്പൂര്‍ കൈതക്കാട് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന് (എസ്.എം.എഫ്) സംസ്ഥാന സമ്മേളനം ലൈറ്റ് ഓഫ് മദീനയുടെ പ്രചരണാര്‍ഥം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ നടക്കുന്ന മഹല്ല് തല പ്രചരണം വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
പ്രവാചക കാലം മുതല്‍ക്കെ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗ്യമുണ്ടായ മണ്ണാണ് കേരളം.
കേരളത്തിലെ മുസ്ലിംകളുടെ മത സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലം മുതലെ നേതൃത്വം നല്കിയതും പള്ളികളും അതിനോട് ഓരം ചേര്‍ന്നുള്ള മഹല്ല് സംവിധാനവുമായിരുന്നു.
മാലിക് ബ്നു ദീനാറി(റ)ലൂടെ ഇസ്ലാമിക ചലനങ്ങള്‍ക്ക് തുടക്കം കുറിച്ച കാസര്‍കോട് ജില്ലയില്‍ വീണ്ടും ഒരു മഹല്ല് പ്രവര്‍ത്തന പദ്ധതി ദൃശ്യാവിഷ്കാരം ലൈറ്റ് ഓഫ് മദീന നടക്കുകയാണ്. സുന്നീ മഹല്ല് ഫെഡറേഷന് നടപ്പാക്കുന്ന കര്‍മ പദ്ധതികള്‍ കണ്ടും കേട്ടും അനുഭവിച്ചും പകര്‍ത്തിയെടുത്ത് മഹല്ലുകളില്‍ നടപ്പാക്കാന്‍ മഹല്ല് ഭാരവാഹികളെ സജ്ജമാക്കുന്ന പരിശീലന പദ്ധതിയാണ് ലൈറ്റ് ഓഫ് മദീന.
കേരളത്തിലെ അയ്യായിരത്തോളം മഹല്ലുകളില്‍ മുന്‍കൂട്ടി രജിസ്ട്രേഷന് ചെയ്ത ഇരുപതിനായിരത്തിലേറെ മഹല്ല് ഭാരവാഹികള്‍ക്ക് മാത്രം പ്രവേശനം നല്കുന്ന മൂന്നു ദിവസത്തെ ലൈറ്റ് ഓഫ് മദീന സംഗമം ചരിത്ര വിജയമാക്കുന്നതിന് കേരളത്തിലെ മുഴുവന്‍ മഹല്ലുകളിലും നാളെ മഹല്ല് ഖത്തീബുമാര്‍ മുഖേന ലൈറ്റ് ഓഫ് മദീന സന്ദേശ പ്രഭാഷണം നടത്തും.
എല്ലാ മഹല്ല് ഭാരവാഹികളും ഖത്തീബുമാരും എസ്.എം.എഫ് ജില്ലാ, മേഖലാ, മണ്ഡലം, മഹല്ല് ഭാരവാഹികള്‍ ഈ മഹല്ല് തല പ്രചരണം വിജയിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."