തെര്‍മോക്കോളില്‍ നിര്‍മിച്ച മസ്ജിദ് ഉറൂസ് നഗരിയിലെത്തുന്നവര്ക്കു കൗതുകമാകുന്നു
കുമ്പള: കുമ്പള കണ്ണൂര്‍ പനവൂര്‍ സീതി വലിയുല്ലാഹി മഖാം ഉറൂസ് നഗരിയിലെത്തുന്നവര്‍ക്ക് കൗതുകമായി തെര്‍മോക്കോളില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍. പനമ്പൂര്‍ സീതി വലിയുള്ളാഹി മഖാം ഉറൂസ് നടക്കുന്ന കുമ്പള കണ്ണൂര്‍ ജുമാ മസ്ജിദ്, സീതി വലിയുള്ളാഹി തങ്ങളുടെ മഖ്ബറ, പ്രദേശത്തെ മുബീനുല്‍ ഇസ്ലാം മദ്റസ എന്നിവയുടെ മാതൃകകളാണ് ഉറൂസ് നഗരിയിലെത്തുന്നവര്ക്കു കൗതുകമാകുന്നത്. കുമ്പള കണ്ണൂര്‍ സ്വദേശി കെ.എം അബ്ദുല്ല കുന്നിലാണ് ഇതു നിര്‍മിച്ചത്.
തെര്‍മോകോള്‍, സ്റ്റിക്കര്‍, ടൂത്ത് പേസ്റ്റ്, മൗണ്ട് ബോര്‍ഡ്, മൊട്ടുസൂചി, ഫെവിക്കോള്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ടാണ് അബ്ദുല്ല കെട്ടിടങ്ങളുടെ മാതൃക ഭംഗിയായി നിര്‍മിച്ചത്. ഒരു മാസത്തെ കഠിന പ്രയത്നം കൊണ്ടാണ് കെട്ടിടങ്ങളുടെ മാതൃക നിര്‍മിച്ചതെന്ന് അബ്ദുല്ല പറഞ്ഞു. 2008, 2013 വര്‍ഷങ്ങളില്‍ കണ്ണൂര്‍ പള്ളിയിലെ ഉറൂസ് സമയത്തും അബ്ദുല്ല ഇതേ രീതിയിലുള്ള കെട്ടിടങ്ങളുടെ മാതൃക തയാറാക്കിയിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."