പോസ്റ്റ് ഓഫിസിലെ തപാല്‍ ഉരുപ്പടി തൂക്കുന്നത് കടയില്‍
ബദിയഡുക്ക: ഇന്ത്യ ഡിജിറ്റല്‍ ആകുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസില്‍ പാര്‍സലുകള്‍ തൂക്കിനോക്കുന്നത് സമീപത്തെ കടയില്‍നിന്ന്.
നീര്‍ച്ചാലില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസിലാണ് പര്സലുകളുടെ അളവ് തിട്ടപ്പെടുത്തുന്നതിന് ത്രാസ് ഇല്ലാത്തതിനാല്‍ പോസ്റ്റ് ഓഫിസിലെത്തുന്ന ഉപഭോക്താക്കളോട് തൊട്ടടുത്ത കടയില്‍ നിന്നു പര്സലുകളുടെ അളവ് എടുത്തു വരുവാന്‍ പോസ്റ്റ് മാസ്റ്റര്‍ നിര്‍ദേശം നല്‍കുന്നത്.
കടകളിലാകട്ടെ തിരക്കുള്ള സമയമാണെങ്കില്‍ തൂക്കം നോക്കണമെങ്കില്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍. ഇതുമൂലം ഉപഭോക്താക്കള്‍ക്കു സമയ നഷ്ടം ഏറെയാണ്.
പ്രശ്ന പരിഹാരത്തിനു വേണ്ടി പല തവണ പോസ്റ്റല്‍ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
അതേ സമയം ഇതു സംബന്ധിച്ച് ഡിവിഷണല്‍ ഓഫിസറു (പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്)മായി ബന്ധപ്പെട്ടപ്പോള്‍ പഴയ ത്രാസുകള്ക്കു പകരം പുതിയത് എത്തിക്കുവാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നാണ് ലഭിച്ച മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."