പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിനെതിരേ ജനരോഷം
കോതമംഗലം: നിര്‍ദിഷ്ട പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിനെതിരേ കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. യു.ഡി.എഫ് ഭരിക്കുന്ന പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്ലാന്റ് സ്ഥാപിക്കാന്‍ ലൈസന്‍സ് നല്‍കരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പിണ്ടിമന പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കോച്ചേരിത്തണ്ടില് പ്ലാസ്റ്റിക് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കിയാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. ബ്ലോക്ക് പഞ്ചായത്താണ് പ്ലാന്റ് സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കിയിരിക്കുന്നത്.ചെറിയ പളളിത്താഴത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന്റെ ഉദ്ഘാടനം പി.പി ഉതുപ്പാന് നിര്‍വഹിച്ചു. ബ്ലോക്ക് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണയുടെ ഉദ്ഘാടനം കെ.പി ബാബു നിര്‍വഹിച്ചു.സ്ഥലംവാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് നോബിള്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എബി എബ്രാഹം,സണ്ണി വേളൂക്കര,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയ്സന് ദാനിയേല്‍, റോയി പോള്‍,പി.എം.അഹമ്മദ്കട്ടി,എം.കെ.മോഹനനചന്ദ്രന്,ജോളി ജോര്‍ജ്,സതി സുകുമാരന്‍,ബേസില്‍ തണ്ണിക്കോട്ട്, സണ്ണി പരണായില്‍,പി.കെ.രാമചന്ദ്രന്, ശാന്ത ജോയി, ദേവസ്യ തേക്കുംങ്കല്‍, ബിജു അമ്പാട്ട്, സാജു പുയ്ക്കല്,ബൈജു കുര്യാക്കോസ്,എന്‍.സി.ലാല്‍, പൂപ്പൂസ് വടക്കേക്കര എവര്‍ പ്രസംഗിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫ് ആണ്. സംസ്കരണ പ്ലാന്റ് സ്ഥാപിക്കുതിനുള്ള ലൈസന്‍സ് പഞ്ചായത്ത് നല്‍കരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."