വെണ്ടുരുത്തിയിലെ പുതിയ വിക്രാന്ത് പാലത്തില്‍ മണ്ണുമാന്തി കപ്പല്‍ ഇടിച്ചു
മട്ടാഞ്ചേരി: വെണ്ടുരുത്തിയിലെ പുതിയ വിക്രാന്ത് പാലത്തില്‍ മണ്ണുമാന്തി കപ്പല്‍ ഇടിച്ചു. വെണ്ടുരുത്തി കായലില്‍ ഡ്രഡ്ജിങ് ജോലികള്‍ നടത്തിവന്ന ത്രിദേവ് പ്രേം എന്ന മണ്ണുമാന്തി കപ്പലാണ് പാലത്തിന്റെ തൂണില്‍ ഇടിച്ചത്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. പാലത്തിന്റെ വടക്കു ഭാഗത്ത് തേവരയില്‍ നിന്നുള്ള എട്ടാമത്തെ തൂണിലാണ് മണ്ണുമാന്തി കപ്പല്‍ ഇടിച്ചത്. പഴയ പാലത്തില്‍ ചൂണ്ടയിട്ട് നില്‍ക്കുകയായിരുന്ന നാട്ടുകാരും പുതിയ പാലത്തിലൂടെ പോയ വാഹന യാത്രക്കാരുമാണ് സംഭവം കണ്ടത്. സ്വകാര്യ ഡ്രഡ്ജിങ് കമ്പനിയുടെ കപ്പലാണിത്. കരാടിസ്ഥാനത്തില്‍ നാവിക സേനയ്ക്കു വേണ്ടി ഡ്രഡ്ജിങ് ജോലികള്‍ ചെയ്യുന്ന കപ്പലാണിത്. സംഭവം നടക്കുമ്പോള്‍ ശക്തിയേറിയ വേലിയേറ്റമുള്ളതായി പറയുന്നു.
ഇതിനാല്‍ നിയന്ത്രണം വിട്ട് കപ്പല്‍ ഒഴുകി പോയതാണ് അപകടത്തില്‍ പെടാന്‍ കാരണമെന്ന് കരുതപ്പെടുന്നത്. വലിയ ശബ്ദത്തോടെയാണ് കപ്പല്‍ ഇടിച്ചത്.
അപകടത്തെ തുടര്‍ന്ന് നാവിക സേന എത്തിയാണ് കപ്പല്‍ വലിച്ചു നീക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുറമുഖ ട്രസ്റ്റിന് വേണ്ടി കായല്‍ ഡ്ര ജിംഗിനായി കൊണ്ട് വന്ന കമാല്‍ രണ്ട് എന്ന മണ്ണ് മാന്തി കപ്പല്‍ പഴയ വെണ്ടുരുത്തി പാലത്തില്‍ ഇടിച്ചിരുന്നു. അന്ന് പാലത്തിന് നിയന്തണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് പുതിയ പാലം വന്നപ്പോള്‍ പഴയപാലം അടച്ച് പൂട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."